ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബര്‍ 20 ന്
കെ കുണ്ടന്റെയും കെ കെ ശാന്തയുടെയും മകളായി കണ്ണൂര്‍ ജില്ലയിലെ മാടത്തിയില്‍ ജനനം. മട്ടന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജില്‍ നിന്ന് 1980 ല്‍ ബി എഡ് വിദ്യാഭ്യാസവും നേടി. രണ്ടുതവണ നിയമസഭാ സാമാജികയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദം മാസികയുടെ പത്രാധിപയുമായിരുന്നു.
സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും 2016 എല്‍ ഡി എഫ് മന്ത്രിസഭയിലെ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമാണ്.
കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്ര സഭയുടെ ആദരവ് ഏറ്റുവാങ്ങുകയും യു എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ക്ഷണം ലഭിക്കുകയും ചെയ്തു. ഗാര്‍ഡിയന്റെ 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്ന വിശേഷണം ഏറ്റുവാങ്ങിയതോടൊപ്പം ഏഷ്യന്‍ വനിതാ കൊറോണ പോരാളികളില്‍ ഒരാളായി ബി സി സി ന്യൂസിലും ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിനിലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിലും ഇടം പിടിച്ചു.
കൃതികള്‍: ഇന്ത്യന്‍ വര്‍ത്തമാനവും സ്ത്രീ സമൂഹവും, ചൈന - രാഷ്ട്രം രാഷ്ട്രീയം, കാഴ്ചകള്‍, പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍.
പങ്കാളി : കെ ഭാസ്‌കരന്‍ മാസ്റ്റര്‍
മക്കള്‍ : കെ കെ ശോഭിത്
കെ കെ ലളിത്
വിലാസം : ആരതി, പഴശ്ശി