1958 മേയ് 9 ന് തിരുവനന്തപുരത്ത് ജനനം.
ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം. 1980 മുതല്‍ ഏഴു വര്‍ഷക്കാലം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി നോക്കി. 1985 മുതല്‍ കേരളാ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍. 2016 ല്‍ വിരമിച്ചു.
പ്രത്യേകം പ്രത്യേകം അറകള്‍, കുട്ടികള്‍ കളിക്കുന്നു, പുഴയുടെ രഹസ്യങ്ങള്‍ ആരറിയുന്നു, ഗുണാഢ്യന്‍ അഗ്നിയില്‍ ഹോമിച്ച കഥകള്‍ (കഥകള്‍). മേഘപഥം (നോവലെറ്റ്). ഹിമഗിരിയിലെ ഋതു, ബുധസംക്രമം. സാഫോ, സന്ദിഗ്ദ്ധ ലോകം, മഞ്ഞപ്പൂക്കളിലെ ചുകപ്പ്, സ്വപ്നഭൂപടം (നോവല്‍), നിദ്രയില്‍ അലിയാത്തത് (ഓര്‍മ്മ). അദൃശ്യനഗരങ്ങള്‍ (വിവര്‍ത്തനം).
ഭാര്യ : മായ
മകള്‍ : ആഭ
വിലാസം : അമല്‍, കട്ടച്ചല്‍ റോഡ്,
തിരുമല, തിരുവനന്തപുരം-6.
മൊബൈല്‍ : 7736558164
E mail : kkrishnandilip@ yahoo.com