1969 ല്‍ കണ്ണൂര്‍ ജില്ലയിലെ കണിച്ചാറ്റില്‍ ജനനം. ഫിലോസഫിയിലും ചരിത്രത്തിലും ബിരുദവും പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, കൗണ്‍സലിങ്ങില്‍ ഡിപ്ലോമ എന്നിവ നേടിയ ശേഷം 1996 ല്‍ ദീപികയില്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. ഇടയ്ക്ക് നാലുവര്‍ഷം കേരള കൗമുദിയിലും ജോലിചെയ്തു. ഇപ്പോള്‍ കണ്ണൂര്‍ ദീപികയില്‍ സീനിയര്‍ സബ് എഡിറ്റര്‍. സ്റ്റേറ്റ്‌സ്മാന്‍ ദേശീയ പത്രപ്രവര്‍ത്തന പുരസ്‌കാരം, കൈരളി അകം കഥാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ : ഡോ. ദീപ
മക്കള്‍ : ദിയ, ദ്യുതി
കൃതികള്‍ : ഐപ്പിന്റെ ലോകം (കഥകള്‍)
ദ് മാര്‍ക്കറ്റ് (നോവല്‍)