ജോസി ഫോക്‌ലോര്‍

ചെല്ലാനം സെന്റ് ജോര്‍ജ്ജ് പ്രൈമറി സ്‌കൂള്‍ പ്രഥമ അദ്ധ്യാപകനായിരുന്ന പാതിരപ്പള്ളി കൊച്ചിക്കാരന്‍ വീട്ടില്‍ പീറ്റര്‍ സാറിന്റെയും കാട്ടൂര്‍ വലിയതയ്യില്‍ ബര്‍ണ്ണഡീത്ത പ്രസന്റേഷന്റെയും ഏഴുമക്കളില്‍ അഞ്ചാമന്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, കലാസാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നാടകം പ്രധാന കര്‍മ്മ രംഗമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. രാഷ്ട്രീയ ലേഖകന്‍ എന്ന പേരില്‍ മുഖരേഖ മാസികയില്‍ നിരവധി ലേഖനങ്ങള്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. മാരാരിക്കുളം തെക്കു പഞ്ചായത്തിലെ ഏറ്റവും നല്ല പുഷ്പ കര്‍ഷകന്‍, ഏറ്റവും നല്ല യുവ കര്‍ഷകന്‍, കര്‍ഷകന്‍ എന്നീ അംഗീകാരവും ബഹുമതിയും ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്. പ്രാചീനകലാ രംഗത്തെ പ്രവര്‍ത്തനത്തിന് ഇപ്റ്റ പൊന്നാട നല്കി ആദരിച്ചിരുന്നു. കാക്കാരിശ്ശിയും ചവിട്ടുനാടകവും പ്രഥമ ഗ്രന്ഥം. വിത്തുകള്‍ (കവിത), തെരഞ്ഞെടുത്ത രാഷ്ട്രീയ ലേഖനങ്ങള്‍, കുട്ടികളുടെ നാടകങ്ങള്‍ ഇവ മറ്റു കൃതികള്‍. ഭാര്യ : ഷീബ ജോസ് മകള്‍ : ഡീറ്റ ജോസ് ജാമാതാവ് : സാജന്‍ ജോസ് കൊല്ലം ചെറുമക്കള്‍ : ആതിഷ്, എബല്‍ തൊഴില്‍ : ബിസിനസ്-ബുക്‌സ് സെയില്‍സ്& മാര്‍ക്കറ്റിങ് ഫോക്‌സി പബ്ലിക്കേഷന്‍സ് മേരി ഇമാക്യൂലേറ്റ് സ്‌കൂള്‍& കോണ്‍വന്റ് ജങ്ഷന്‍ എന്‍ എച്ച് 47. പാതിരപ്പള്ളി പി ഒ ആലപ്പുഴ. പിന്‍ 688 521 ഫോണ്‍ : 9645308221, 9961951841 Email : folksybooks@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും