ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ഒരു ജൂത കുടുംബത്തില്‍ 1894 ല്‍ ജനിച്ചു. വിയന്ന സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചു. ഇടയ്ക്ക് ആസ്‌ട്രോ-ഹംഗേറിയന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ വേരുകള്‍ അറ്റുപോയതിന്റെ തീവ്രവേദനയില്‍പെട്ടു. ദ സ്‌പൈഡേഴ്‌സ് വെബ്, ഹോട്ടല്‍ സാവോയ്, ദ റബല്യന്‍, റൈറ്റ് ആന്റ് ലഫ്റ്റ്, റെഡെറ്റ്‌സ്‌കി മാര്‍ച്ച്, ദ അനാര്‍ക്കിസ്റ്റ്, കണ്‍ഫഷന്‍ ഓഫ് എ മര്‍ഡറര്‍, ദ ലെവിയത്താന്‍ തുടങ്ങി ഇരുപതിലേറെ നോവലുകളും ദ വാണ്ടറിങ് ജ്യൂ, റിപ്പോര്‍ട്ട് സ്ഫ്രം ബര്‍ലിന്‍, ദ വൈറ്റ് സിറ്റി തുടങ്ങി ആറിലേറെ നോണ്‍ ഫിക്ഷന്‍ രചനകളും നടത്തി. റോത്തിന്റെ പതിനാറ് രചനകള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. അളവുകളും തൂക്കങ്ങളും എന്ന നോവല്‍ 1956 ലും 1971 ലും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. 1939 മേയ് മാസത്തില്‍ പാരീസില്‍വച്ച് ജോസഫ് റോത്ത് മരണമടഞ്ഞു.