1979 ല്‍ പത്തനംതിട്ടയിലെ നെല്ലിക്കാലയില്‍ ജനിച്ചു. ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരൂര്‍ പുരസ്‌കാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ ഒന്നാം സമ്മാനം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള കഥാകൃത്തുക്കളെ ഉള്‍പ്പെടുത്തി ഡല്‍ഹി നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ നവരചനാ മലയാളം കഥകളില്‍ കഥ ഉള്‍പ്പെട്ടിട്ടുണ്ട്. മാതൃഭൂമി ക്ലബ്ബ് എഫ് എം ല്‍ സീനിയര്‍ കോപ്പിറൈറ്ററായി 12 വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷനില്‍ റേഡിയോ മലയാളം പ്രൊജക്ട് ഹെഡായി ജോലി ചെയ്യുന്നു.
കൃതികള്‍: റ്റാറ്റു, ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം, ശ്വാസഗതി, മള്‍ബറിച്ചെടികള്‍ ചൂളമടിക്കുമ്പോള്‍ (കഥകള്‍), മരങ്ങള്‍ക്കിടയില്‍ ഒരു മൊണാസ്ട്രി, അ മുതല്‍ അം വരെ പോകുന്ന തീവണ്ടി, വിഷമവൃത്തങ്ങളില്‍ വിശുദ്ധര്‍, കുമരി (നോവല്‍), ക്രിസ്മസ് പുസ്തകം (കഥ, ഓര്‍മ്മ, വര).
ഭാര്യ : വീണ
മകന്‍ : ഋതുഹാരു.
വിലാസം : കൃഷ്ണഭവന്‍, കെ ആര്‍ എ-1
പേരൂര്‍ക്കട പി ഒ
കുടപ്പനക്കുന്ന്, തിരുവനന്തപുരം
മൊബൈല്‍ : 9995011323
Email : jakobabraham@gmail.com