ഹൊവാര്‍ഡ് ഫാസ്റ്റ്

ഹൊവാര്‍ഡ് ഫാസ്റ്റ് പരിഭാഷ സി ഗോവിന്ദ കുറുപ്പ് ഹൊവാര്‍ഡ് മെല്‍വിന്‍ ഫാസ്റ്റ് ന്യൂയോര്‍ക്ക് സിറ്റിയില്‍ 1914 നവംബര്‍ 11 ന് ജനിച്ചു. 88-ാം വയസ്സില്‍ 2003 മാര്‍ച്ച് 12 ന് കണക്ടിക്കട്ടില്‍ മരിച്ചു. ബ്രിട്ടനില്‍നിന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിയ ബര്‍ണേ ഫാസ്റ്റ് ആയിരുന്നു ഹൊവാര്‍ഡിന്റെ പിതാവ്. അദ്ദേഹം തൊഴില്‍രഹിതനായതോടെ ഹൊവാര്‍ഡും ജ്യേഷ്ഠസഹോദരനും പത്രം വിറ്റാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ പാര്‍ട്ട്‌ടൈം ജോലി ലഭിച്ചതോടെ ഹൊവാര്‍ഡ് ഒരു വായനക്കാരനായി. വളരെ ചെറുപ്പത്തില്‍ തന്നെ ഫാസ്റ്റ് എഴുത്ത് ആരംഭിച്ചു. ചില്ലറ ജോലികള്‍ തിരക്കിനടക്കവേ തന്റെ 18-ാം വയസ്സില്‍ തന്റെ ആദ്യനോവലായ റ്റു വഴലീസ് പ്രസിദ്ധീകരിച്ചു. ജനപ്രീതിനേടിയ ആദ്യനോവല്‍ തോമസ് പൈനിന്റെ ജീവിതത്തെ അധികരിച്ച് എഴുതിയ സിറ്റിസന്‍ ടോംപൈന്‍ ആയിരുന്നു. ദി ലാസ്റ്റ് ഫ്രോണ്ടിയര്‍, ഫ്രീഡം റോഡ് ഇവയായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രീഡം റോഡ് 1979 ല്‍ സിനിമയായി. വൈ ദി ഫിഫ്ത്ത് അമന്‍ഡ്‌മെന്റ് എന്ന അദ്ദേഹത്തിന്റെ കൃതി ഭരണഘടനാ സിദ്ധാന്തത്തിന് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസ്റ്റ് അമേരിക്കയുടെ 'വാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസി'ല്‍ ജോലിചെയ്ത് 'വോയ്‌സ് ഓഫ് അമേരിക്ക'യില്‍ നിരന്തരം എഴുതിയിരുന്നു. 1943 ല്‍ അദ്ദേഹം അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയമസഭാസമിതി ഫാസ്റ്റിനെ വിളിച്ചുവരുത്തുകയും കോണ്‍ഗ്രസിനെ അപമാനിച്ചുവെന്ന പേരില്‍ മൂന്നുമാസത്തെ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു. മില്‍പോയിന്റ് ഫെഡറല്‍ ജയിലില്‍ കഴിയുമ്പോഴാണ് അദ്ദേഹം പ്രശസ്തമായ സ്പാര്‍ട്ടക്കസ് എഴുതാനാരംഭിച്ചത്. സ്വയം പ്രസിദ്ധീകരിക്കേണ്ടിവന്ന സ്പാര്‍ട്ടക്കസ് 50000 കോപ്പി അച്ചടിപ്പിച്ചുവെന്നും 48000 കോപ്പി വിറ്റുപോയി എന്നുമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നത്. 1952 ല്‍ അമേരിക്കന്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യു എസ് സെനറ്റിലേക്കു മത്സരിച്ചു. 50 കളില്‍ കമ്യൂണിസ്റ്റ് പത്രമായ ഡെയിലി വര്‍ക്കറില്‍ പ്രവര്‍ത്തിച്ചു. 1953 ല്‍ സ്റ്റാലിന്‍ സമാധാന സമ്മാനം ലഭിച്ചു. 1950 കളുടെ അവസാനം സോവിയറ്റു യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും അവസ്ഥയെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കലഹിച്ച് പുറത്തുപോയി.1950 കളുടെ മദ്ധ്യത്തില്‍ ന്യൂജഴ്‌സിയിലെ ടീനെക്കിലേക്ക് കുടുംബസഹിതം താമസം മാറ്റി. 1974 ല്‍ കാലിഫോര്‍ണിയയിലേക്കു മാറി. അവിടെവച്ച് ടെലിവിഷന്‍ സ്‌ക്രിപ്റ്റുകളെഴുതുകയും ഹൗ ദി വെസ്റ്റ് വാസ് വണ്‍ പോലുള്ള ടി വി പ്രോഗ്രാം ചെയ്യുകയും ചെയ്തു. ആദ്യ ഭാര്യ ബെറ്റ് കോഹന്‍: ജോനാഥനും റേച്ചലും മക്കള്‍. ആദ്യ ഭാര്യയുടെ മരണശേഷം 1990 ല്‍ മൂന്നുമക്കളുള്ള മെന്‍സിസ്സസ് ഒ കോണര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. മകന്‍ ജോനാഥന്‍ ഫാസ്റ്റ് നോവലിസ്റ്റാണ്. ഭാര്യ ഐറിക്കാ ജോംഗും അവരുടെ മകള്‍ മോളി ജോംഗ് ഫാസ്റ്റും ലബ്ധപ്രതിഷ്ഠരായ നോവലിസ്റ്റുകള്‍.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും