ജി ദാമോദരന്‍നായര്‍ എന്ന ജി ഡി നായര്‍ 1966 മുതല്‍ 1997 വരെ പയ്യന്നൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അധ്യാപകന്‍. അധ്യാപകസംഘടനാപ്രവര്‍ത്തകന്‍. സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ കെ എസ് ടി എ യുടെ സംസ്ഥാനവൈസ് പ്രസിഡന്റ്. ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005-10 വര്‍ഷങ്ങളില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍.
പ്രസിദ്ധീകരിച്ച കൃതികള്‍ : മലബാറിലെ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം, കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്റെ ഒരു ചരിത്രം (സി ഭാസ്‌കരനുമൊത്ത്), പയ്യന്നൂര്‍ ചരിത്രവും സമൂഹവും (പ്രൊഫ. ടി പവിത്രനുമൊത്ത്), പി കണ്ണന്‍നായര്‍ (ജീവചരിത്രം), കേരളചരിത്രം കുട്ടികള്‍ക്ക്, മണ്ണുചുവപ്പിച്ച കഥ, ഇന്ത്യാ ചരിത്രം കുട്ടികള്‍ക്ക് (ബാലസാഹിത്യങ്ങള്‍).
ഭാര്യ : കെ ശാന്തമ്മ
മക്കള്‍ : ശ്രീലേഖ, മനോജ്, സുനില്‍
വിലാസം : എ കെ ജി മന്ദിരം
പയ്യന്നൂര്‍ പി ഒ
കണ്ണൂര്‍