ഫ്രാന്‍സ് കാഫ്ക (1883-1924): അതിപ്രശസ്തനായ ജര്‍മ്മന്‍ നോവലിസ്റ്റും കഥാകാരനും. ഇരുപതാം നൂറ്റാണ്ടിലെ മഹാത്മാക്കളായ ഗ്രന്ഥകാരന്മാരില്‍ ഒരാളായി കരുതപ്പെടുന്നു.
1883 ജൂലൈ 3 ന് പ്രാഗിലെ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയിലാണ് ജോലി ചെയ്തത്. അവിവാഹിതനായിരുന്നു. നാല്പത്തിയൊന്നാം വയസ്സില്‍ ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. മൂന്നു നോവലുകള്‍ അദ്ദേഹം എഴുതി. അമേരിക്ക, വിചാരണ, ദുര്‍ഗ്ഗം ഇവ മൂന്നും അപൂര്‍ണ്ണങ്ങളാണ്. ഇതു കൂടാതെ ഒരു സമരവിവരണം, രൂപാന്തരണം, പീനല്‍ കോളനി, നാട്ടുമ്പുറത്തെ ഡോക്ടര്‍, പാട്ടുകാരിയായ യോസഫീന തുടങ്ങിയവ അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളാണ്.
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളില്‍ വളരെ ചെറിയ ഒരു ഭാഗമേ പ്രകാശനം ചെയ്യപ്പെട്ടിരുന്നുള്ളൂ. ബാക്കിഭാഗം അദ്ദേഹത്തിന്റെ സുഹൃത്തായ മാര്‍ക്‌സ് ബ്രോഡാണ് മരണേശഷം പ്രസിദ്ധപ്പെടുത്തിയത്. അല്ലാത്തപക്ഷം അവയൊക്കെ അദ്ദേഹത്തിനൊപ്പം മണ്‍മറഞ്ഞേനെ.
ഡോ. ബിറ്റര്‍ സി മുക്കോലയ്ക്കല്‍ :
അദ്ധ്യാപകന്‍, എഴുത്തുകാരന്‍, നിരൂപകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നാല്പതോളം പുസ്തകങ്ങള്‍ രചിച്ചു. കാഫ്കയുടെ അമേരിക്ക, വിചാരണ, ദുര്‍ഗ്ഗം എന്നീ മൂന്നു നോവലുകളും വിവര്‍ത്തനം ചെയ്തു. ആനുകാലികങ്ങളിലും ഇയര്‍ബുക്കുകളിലും എഴുതുന്നു. ടെലിവിഷന്‍ ചാനലുകളില്‍ കുട്ടികള്‍ക്കുവേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്നു.
email : bittercmukkolakkal@gmail.com