ഇ കസാക്കേവിച്ച്

ഇമ്മാന്വില്‍ ജന്റിക്കോവിച്ച് കസാക്കേവിച്ച് 1913 ല്‍ റഷ്യന്‍ സാമ്രാജ്യത്തിലെ ഉക്രയിനില്‍ ജനിച്ചു. എഞ്ചിനീയറായി പരിശീലം നേടി. 1930 കളില്‍ അദ്ദേഹം ജൂത സ്വതന്ത്ര പ്രദേശമായ അമര്‍നദീതീരത്തെ ബിറോബ്സ്ഥാനില്‍ പാര്‍ക്കുകയും യിദ്ദിഷ് ഭാഷയില്‍ കഥകളും കവിതകളും എഴുതുകയും ചെയ്തു. 1941 ല്‍ മോസ്‌കോയില്‍ എത്തി, തലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകുകയും പില്ക്കാലത്ത് അതിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിനായുള്ള സ്ഥിരം ചുവപ്പു സേനയില്‍ അംഗമാവുകയും ചെയ്തു. 1943-45 ലെ എല്ലാ പ്രധാന യുദ്ധങ്ങളിലും പങ്കെടുത്തു. ബിര്‍ലിന്‍ യുദ്ധത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അവസാനം രഹസ്യാന്വേഷണവിഭാഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി. 1945 ല്‍ റഷ്യന്‍ ഭാഷയില്‍ എഴുതിത്തുടങ്ങി. തന്റെ സ്റ്റാര്‍ (1947) എന്ന നോവല്‍ 1949 ല്‍ സിനിമയാവുകയും അതു വിജയിക്കുകയും ചെയ്തു. ഈ ചിത്രം 2002 ല്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടു) അദ്ദേഹത്തിന്റെ ഇന്‍ ദ ലൈറ്റ് ഓഫ് ഡേ (1960) എന്ന നോവല്‍ വളരെ പ്രസിദ്ധമായി. കസാക്കേവിച്ചിന്റെ ലഘുനോവലായ സില്‍യായാ ടെട്രാഡ് (ഠവല യഹൗല ചീലേ യീീസ നീലനോട്ടു പുസ്തകം) 1961 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കസാക്കേവിച്ച് ലെനിന്റെ സഹചാരിയായിരുന്നു 'എനിമീസ്' എന്ന കഥയില്‍ ലെനിനോടൊപ്പം കഥാകൃത്തും പ്രത്യക്ഷപ്പെടുന്നു. ലെനിനെക്കുറിച്ചുള്ള ഒരു ബ്രഹദ് നോവല്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ കസാക്കേവിച്ച് 1962 ല്‍ ആകസ്മികമായി നിര്യാതനായി.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും