ഇലിപ്പക്കുളം രവീന്ദ്രന്‍

മാവേലിക്കര താലൂക്കില്‍ ഇലിപ്പക്കുളത്ത് ജനനം. പിതാവ് രവീന്ദ്രഭവനത്തില്‍ ശങ്കരന്‍. മാതാവ് ഗൗരി. സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു അദ്ധ്യാപകനായിരുന്നു. വൈകിവന്ന വണ്ടി, ഭൂമിയില്‍ ഒരിടം, ലക്ഷ്മിയുടെ നിനവുകള്‍, മഴ, അരുന്ധതി (കഥാസമാഹാരങ്ങള്‍), ആബിത അറിയുന്നില്ല (നോവലെറ്റ്) എ പി കളയ്ക്കാട് - ജീവിതവും പോരാട്ടവും (ജീവചരിത്രം) എന്നിവയാണ് കൃതികള്‍. അബുദാബി ശക്തി അവാര്‍ഡ് ലഭിച്ച കൃതിയാണ് വൈകി വന്ന വണ്ടി. 'മീസാന്‍ കല്ലുകള്‍' എന്ന കഥയ്ക്ക് ചങ്ങമ്പുഴ സ്മാരക അവാര്‍ഡും 'ജലരേഖ' എന്ന കഥയ്ക്കു സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും ലഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള പാണിനി എ ആര്‍ രാജ രാജവര്‍മ്മ സ്മാരക (കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്) സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : ഉഷാദേവി മക്കള്‍ : ദീപു, അബു വിലാസം : രവീന്ദ്രഭവനം ഇലിപ്പക്കുളം പി ഒ പിന്‍ - 690503 ഫോണ്‍ : 0479 - 2338123 മൊബൈല്‍ : 9495347614
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും