എച്മുക്കുട്ടി

തിരുവനന്തപുരത്ത് ജനനം. എം എ വരെ പഠനം. 'എച്മുവോട് ഉലകം' എന്ന ബ്ലോഗിലും ഫേസ്ബുക്കിലും ജ്യോതിസ്, തര്‍ജ്ജനി, മലയാളം ന്യൂസ്, നാലാമിടം, അഴി മുഖം, നവമലയാളി, മലയാളനാട്, ബിലാത്തി മലയാളം, പ്രതിലിപി, ഏഷ്യാനെറ്റ്, ദേശാഭിമാനി, മംഗളം തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതിയിട്ടുണ്ട്. മാധ്യമം ദിനപത്രത്തിന്റെ കുടുംബ മാധ്യമം പേജില്‍ 'സ്വകാര്യ'മെന്ന കോളം രണ്ടര വര്‍ഷക്കാലം എഴുതിയിരുന്നു. സിറാജ് ഫ്രൈഡേ, വര്‍ത്തമാനം പത്രം, കേരള കൗമുദി ഓണപ്പതിപ്പ്, കുങ്കുമം വാരിക, മാതൃഭൂമി വാരിക, മലയാളം വാരിക, മാധ്യമം വാരിക, മാധ്യമം വാരികയുടെ ഗൃഹം പതിപ്പ്, എക്‌സ്‌ക്ലൂസീവ് വാരിക, ഗാഫ് മാസിക, സ്ത്രീശബ്ദം മാസിക, പുടവ മാസിക, പ്രസക്തി മാസിക, അസീസി മാസിക, സംഘടിത മാസിക, കുടുംബമാധ്യമം മാസിക, പച്ചക്കുതിര മാസിക, അക്ഷരകൈരളി മാസിക എന്നിവയില്‍ കഥകളും നോവലും യാത്രക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ബ്ലോഗ് രചനകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീര്‍, നേരുറവകള്‍, ഭാവാന്തരങ്ങള്‍, ഗ്രീഷ്മ ജ്വാലകള്‍ കഥാമിനാരങ്ങള്‍, എന്റെ പുരുഷന്‍, ഒറ്റ നിറത്തില്‍ മറഞ്ഞിരിക്കുന്നവര്‍, കഥ പറയും കടലുകള്‍ എന്നിവയില്‍ പങ്കാളി. 'അമ്മീമ്മക്കഥകള്‍' എന്ന കഥാസമാഹാരവും വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍, വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് എന്നീ നോവലുകളും ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക എന്ന ആത്മകഥയും ജീവിതമാണ് എന്ന ഓര്‍മ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും