കൊല്ലം ജില്ലയില്‍ വള്ളിക്കാവില്‍ ജനനം. കുലശേഖരപുരം ഗവണ്‍മെന്റ് യു പി സ്‌കൂള്‍, ക്ലാപ്പന ഷണ്മുഖവിലാസം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഡിഗ്രിതലം വരെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍. എസ് വി യൂണിവേഴ്‌സിറ്റിയിലും കേരള യൂണിവേഴ്‌സിറ്റിയിലുമായി ചരിത്രവും പത്രപ്രവര്‍ത്തനവും പഠിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നും പത്രപ്രവര്‍ത്തനചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കെ പി എ സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍, തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ സെക്രട്ടറി, മണലില്‍ ജി നാരായണപിള്ള ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിക്കുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശക സമിതി അംഗം, എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
പ്രചോദ അവാര്‍ഡ്, കര്‍മ്മ ചന്ദ്രന്‍ അവാര്‍ഡ്, മീഡിയ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തീരഭൂമി മാധ്യമ അവാര്‍ഡ്, സാഹിത്യ കേരളം പുരസ്‌കാരം എന്നിവ ലഭിച്ചു.
കൃതികള്‍ - ബാലപുരാണം (ബാലസാഹിത്യം), മാതേവിചരിതം, സങ്കീര്‍ത്തനം, ചാരുലതയുടെ ദിവാസ്വപ്നം, മൈഥിലീ സന്ദേശം, മയക്കം (നോവലുകള്‍); ഹിമയാത്ര, ദില്ലിയുടെ പുരാവൃത്തം (യാത്രാവിവരണം), രാജ്യസമാചാരം ഒരു പഠനം, പശ്ചിമോദയം, ആന്റിന, എഡിറ്റര്‍, കീഴാള പത്രപ്രവര്‍ത്തനം (മാധ്യമ വിമര്‍ശനം), കെ പി എ സിയുടെ ചരിത്രം, കേരള ചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്, മുഗള്‍സ് (ചരിത്രം), അരയന്‍, ധിഷണയുടെ താളം, ഡോ. വി വി വേലുക്കുട്ടി അരയന്‍ (ജീവചരിത്രപഠനം), അരങ്ങിലെ ശോണബിംബം (നാടകപഠനം), എഴുത്തിന്റെ പ്രാചലങ്ങള്‍ (നിരൂപണം), നവ മാര്‍ക്‌സിസം (പഠനം), സി ഉണ്ണിരാജയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, എന്‍ ഇ ബാലറാമിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, തകഴിയുടെ പ്രണയകഥകള്‍, സ്‌നേഹപൂര്‍വ്വം നിത്യ (എഡിറ്റര്‍) തുടങ്ങിയവ. സി അച്ചുതമേനോന്‍ സമ്പൂര്‍ണ്ണ കൃതികള്‍ (15 വാല്യം), കെ ദാമോദരന്‍ സമ്പൂര്‍ണ്ണ കൃതികള്‍ (10 വാല്യം) എന്നിവയുടെ എഡിറ്റര്‍മാരില്‍ ഒരാള്‍. കഥകളി, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. ആനുകാലികങ്ങളിലെ കോളമിസ്റ്റ്.
ഭാര്യ : ഡോ. എസ് ഗിരിജാകുമാരി
(അസോ. പ്രൊഫസര്‍, ഡി ബി കോളേജ്,
ശാസ്താംകോട്ട)
മക്കള്‍ : ഗോവിന്ദ്, ഇള
വിലാസം : കരുനാഗപ്പള്ളി പി ഓ, കൊല്ലം-690 518
ഫോണ്‍ : 9447901994
ല ാമശഹ : റൃ്മഹഹശസമ്ൗ@്യമവീീ.രീാ