ഡോ. തോമസ് സ്‌കറിയ

 ഡോ. തോമസ് സ്‌കറിയ
കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും മലയാളത്തില്‍ എം എ ബിരുദം, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. സിനിമയുടെ രസതന്ത്രം, ജനപ്രിയ സിനിമകള്‍- പാഠവും പൊരുളും, സമകാലിക സാഹിത്യ വിമര്‍ശനം, ഭാരതീയേതര സാഹിത്യ സിദ്ധാന്തങ്ങള്‍, പാശ്ചാത്യ സാഹിത്യസങ്കേതങ്ങള്‍, ലോകകഥയുടെ ചരിത്രവും സൗന്ദര്യവും എന്നിവ കൃതികള്‍. സാഹിത്യ ചരിത്രവിജ്ഞാനീയം ആധുനികതത്വങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാല പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍. പാലാ സെന്റ് തോമസ് കോളേജില്‍ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. ഭാര്യ : ക്രിസ്റ്റിമോള്‍ മാത്യു മക്കള്‍ : ലിയോ സ്‌കറിയ, ജോയല്‍ മാത്യു വിലാസം : പാലമറ്റം വീട് കുറിച്ചിത്താനം പി ഒ ഉഴവൂര്‍ - 686 634 ഫോണ്‍ : 6282585707 ഇമെയില്‍ : drthomasscaria@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും