ഡോ. ടി ആര്‍ ജയകുമാരി

മലയാളത്തില്‍ ഏറ്റവുമധികം പരിസ്ഥിതി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥകാരി. ജനനം തിരുവനന്തപുരം ജില്ലയിലെ കൊടുവഴനൂരില്‍. മാതാപിതാക്കള്‍ അദ്ധ്യാപകരായ തങ്കമണി അമ്മ, രവീന്ദ്രന്‍ നായര്‍. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ഡിസ്റ്റിങ്ഷനോടെയുള്ള ഒന്നാം റാങ്ക്. എം എസ് സി, എം ഫില്‍, പി എച്ച് ഡി. വനം-വന്യജീവി-പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ ആനുകാലികങ്ങളില്‍ 250 ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ വൃക്ഷങ്ങള്‍'എന്ന ഗ്രന്ഥത്തിന് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാരൊ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രഥമ പരിസ്ഥിതി സാഹിത്യപുരസ്‌കാരം 2016 ല്‍ ലഭിച്ചു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 33 വര്‍ഷക്കാലം സസ്യശാസ്ത്രാദ്ധ്യാപികയായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരിക്കെ വൈസ് പ്രിന്‍സിപ്പലും പ്രിന്‍സിപ്പലുമായി സ്ഥാനക്കയറ്റം ലഭിച്ചു. 2016 മേയില്‍ വിരമിച്ചു. കൃതികള്‍: ജീവജാലങ്ങളുടെ ലോകം ക്വിസ്, ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്പങ്ങളും, അലങ്കാരപ്പനകള്‍, നമ്മുടെ വള്ളിസസ്യങ്ങള്‍, ഹരിതമനുഷ്യര്‍, ജര്‍മ്മനിയിലെ ലാംബര്‍ട്ട് അക്കാഡമിക് പബ്ലിഷിങ് പ്രസിദ്ധീകരിച്ച റെസ്‌പോണ്‍സ് ഓഫ് കാനാ എഡുലിസ് കെര്‍ ഓണ്‍ മൈക്കോറൈസല്‍ ഇനോക്കുലേഷന്‍ എന്നിവയും ആര്‍ വിനോദ്കുമാറുമായി ചേര്‍ന്ന് തയ്യാറാക്കിയ ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും, കേരളത്തിലെ വൃക്ഷങ്ങള്‍, ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍, 40 ഇക്കോടൂറിസം യാത്രകള്‍, വംശമറ്റുപോയ ജീവജാലങ്ങള്‍, കേരളത്തിലെ വന്യജീവികള്‍, കേരളത്തിലെ ജലാശയങ്ങള്‍, മുക്കുറ്റി-കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും, കേരളത്തിലെ കാട്ടുപക്ഷികള്‍, നമ്മുടെ മത്സ്യങ്ങള്‍, കേരളത്തിലെ ചെറുസസ്യങ്ങള്‍ എന്നിവയും. ഭര്‍ത്താവ് : എം കെ ബാലചന്ദ്രന്‍ നായര്‍ മക്കള്‍ : ലക്ഷ്മി നായര്‍, ശ്രീഹരി നായര്‍ ഇ മെയില്‍ : jayakumari.tr@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും