ഡോ. ഷിജൂഖാന്‍

ഡോ. ഷിജൂഖാന്‍
നെടുമങ്ങാട് താലൂക്കിലെ പത്താംകല്ല് കണിയാംകടവില്‍ ജനിച്ചു. അടിയന്തരാവസ്ഥ സമരഭടനായിരുന്ന അന്തരിച്ച് പേട്ട ജഹാന്റെയും എഫ് സൈദാബീവിയുടേയും മകന്‍. നെടുമങ്ങാട് ഗവ. കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം, യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ, യു ജി സി നെറ്റ് എന്നിവ കരസ്ഥമാക്കി. കേരള സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി, സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൃതികള്‍: ജനകീയവിദ്യാഭ്യാസം ഒരു വിദ്യാര്‍ത്ഥിപക്ഷ ഇടപെടല്‍, നിരോധനങ്ങളുടെ റിപ്പബ്ലിക്, കുട്ടികളുടെ അവകാശങ്ങള്‍ ഒരു സത്യവാങ്മൂലം (ലേഖന സമാഹാരം), താലിബാന്‍ മുദ്രകള്‍ വിചാരണ ചെയ്യപ്പെടുന്നു (എഡിറ്റര്‍, ലേഖന സമാഹാരം), ഗുട്ടെന്‍ മോര്‍ഗന്‍ (യാത്രാവിവരണം), നിലാവ്, മാലേഗാവിലെ കൂട്ടുകാരന്‍ (കവിതകള്‍). ശ്രദ്ധേയരായ മലയാളികളുടെ യൗവനകാലം അടയാളപ്പെടുത്തിയ യൗവനത്തിന്റെ പുസ്തകം എന്ന കൃതിയുടെ എഡിറ്റര്‍. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാവൈസ് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. ജര്‍മ്മനിയില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയ പരിപാടിയിലും ബംഗ്ലാദേശില്‍ ചേര്‍ന്ന രാജ്യാന്തര ചരിത്ര പൈതൃക സമ്മേളനത്തിലും പങ്കെടുത്തു. മികച്ച ലേഖനത്തിനുള്ള കാസര്‍ഗോഡ് തുളുനാട് പുരസ്‌കാരം, മികച്ച യാത്ര വിവരണത്തിനുള്ള തിരുവനന്തപുരം വിതുരോദായം പുരസ്‌കാരം എന്നിവ ലഭിച്ചു. ജീവിതപങ്കാളി : സിബി എന്‍ (കെ എ എസ് ഓഫീസര്‍ ട്രെയിനി) മകന്‍ : ആഷിന്‍ ഗസല്‍ സഹോദരങ്ങള്‍ : ഷഫീഖ് (ജീവിച്ചിരിപ്പില്ല), ഷീജ സമീര്‍ വിലാസം : ഷിജു മന്‍സില്‍, പത്താംകല്ല്, മഞ്ച തപാല്‍, നെടുമങ്ങാട് പിന്‍ : 695541 മൊബൈല്‍ : 09446326095 Email : shijukhanpathamkallu@gmail.com facebook : http://www.facebook.com/ shijukhan.pathamkallu
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും