ഡോ. സെബാസ്റ്റ്യന്‍ പോള്‍

1947 മെയ് ഒന്നിന് ജനനം. കൊച്ചി സര്‍വ്വകലാശാലയില്‍നിന്ന് ഭരണഘടനാനിയമത്തില്‍ ഡോക്ടറേറ്റ്. ലോക്സഭയിലും നിയമസഭയിലും എറണാകുളത്തെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെ പല പത്രങ്ങളിലും പ്രവര്‍ത്തിച്ചു. 1980 മുതല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. ദ് ഹിന്ദു, ദേശാഭിമാനി തുടങ്ങി പല പത്രങ്ങളുടെയും നിയമകാര്യ ലേഖകന്‍. 2004 മുതല്‍ അഞ്ചു വര്‍ഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം. കൃതികള്‍: ബെനെലക്സ്-ആല്‍പൈന്‍ രാജ്യങ്ങള്‍, ഇസ്രയേലും അയല്‍രാജ്യങ്ങളും, ലോകസംഘടനകള്‍, സ്‌കൈലാബിന് ഒരു എപ്പിലോഗ്, പരേതന്റെ തിരിച്ചുവരവ് (ഷെര്‍ലക് ഹോംസ് കഥകള്‍), ജോണ്‍ പോള്‍ മാര്‍പാപ്പ, മദര്‍ തെരേസ, കാടിന്റെ വിളി (പരിഭാഷ), ആലപ്പി വിന്‍സെന്റ്, മനുഷ്യാവകാശങ്ങള്‍, മനുഷ്യനും തൊഴിലും, പീലാത്തോസ് എഴുതിയത് എഴുതി, നിയമം നിയമത്തിന്റെ വഴികള്‍, മാധ്യമസ്വാതന്ത്ര്യം -- അതിരും പതിരും, മാര്‍ക്സും മാര്‍പാപ്പയും, ഗുട്ടന്‍ബെര്‍ഗ് മുതല്‍ സുക്കര്‍ബെര്‍ഗ് വരെ, അക്രോപോളിസ് (യാത്ര), ഘമം, ഋവേശര െമിറ വേല ങലറശമ. അവാര്‍ഡുകള്‍: സുരേന്ദ്രന്‍ നീലേശ്വരം മാധ്യമ അവാര്‍ഡ് 2019, ആര്‍ രതീഷ് ഫൗണ്ടേഷന്‍ പുരസ്‌കാരം 2017, കെ ആര്‍ എല്‍ സി സി മാധ്യമ അവാര്‍ഡ് 2015, കേരള ലോയേഴ്സ് ക്ലബ്ബ് - പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ അവാര്‍ഡ് 2015, സി പി മമ്മു ഫൗണ്ടേഷന്‍ അവാര്‍ഡ് 2015, ചെങ്ങാരപ്പള്ളി പരമേശ്വരന്‍ പോറ്റി മാധ്യമപുരസ്‌കാരം 2014, പി ആര്‍ സ്മാരക വജ്രസൂചി അവാര്‍ഡ് 2011, നീതിസൂര്യ അവാര്‍ഡ് 2010, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ (സി കെ സോമന്‍) അവാര്‍ഡ് 2008, കെ വി ഡാനിയല്‍ മെമ്മോറിയല്‍ ടെലഗ്രാഫ് അവാര്‍ഡ് 2004, ഹ്യൂമനിസ്റ്റ് മാധ്യമ പുരസ്‌കാരം 2002. ഭാര്യ : ലിസമ്മ അഗസ്റ്റിന്‍ (കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗം). മക്കള്‍ : ഡോണ്‍, റോണ്‍, ഷോണ്‍. വിലാസം : മൂഞ്ഞപ്പിള്ളി, പ്രോവിഡന്‍സ് റോഡ് കൊച്ചി 682 018. ഫോണ്‍ : 9447225899
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും