തിരുവനന്തപുരം ജില്ലയില്‍ പേയാട് പിറയില്‍ എന്‍ രാഘവന്റെയും സി പങ്കിയുടെയും മകനായി ജനിച്ചു. പേയാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, പേയാട് സെന്റ്‌സേവ്യേഴ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവണ്‍മെന്റ് ലാകോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍നിന്ന് നിയമബിരുദവും മലയാള സാഹിത്യത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും. മലയാളത്തില്‍ പി എച്ച് ഡി.
ഭരണഭാഷാ പ്രയോഗങ്ങള്‍, മലയാളം, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷാനിഘണ്ടു, വസ്തു വാങ്ങുമ്പോഴും വില്ക്കുമ്പോഴും, ഭരണശബ്ദനിഘണ്ടു, ഔദ്യോഗിക ഭാഷാവകുപ്പിനുവേണ്ടി തയ്യാറാക്കിയ മലയാളം എന്റെ അവകാശം, നിയമനിഘണ്ടു എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എം കെ കെ നായര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിരോമണി എന്‍ കെ കുമാരന്‍ സ്മാരക പണ്ഡിതരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
റവന്യൂവകുപ്പില്‍ വില്ലേജാഫീസര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ഔദ്യോഗികഭാഷാ വകുപ്പില്‍ ഭാഷാവിദഗ്ദ്ധന്‍.
ഇമെയില്‍ :svkpuram@gmail.com
ഫോണ്‍ : 8281472707