കൊല്ലം ജില്ലയില്‍ പരവൂരാണ് സ്വദേശം. ശാസ്ത്രാദ്ധ്യാപകനായി ഹൈസ്‌കൂളിലും തുടര്‍ന്ന് സീനിയര്‍ ലക്ചറര്‍, പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ ഡയറ്റിലും സേവനം അനുഷ്ഠിച്ചു. 2006-11 കാലയളവില്‍ സര്‍വ്വശിക്ഷാ അഭിയാനില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ചു. സീമാറ്റ്, കേരളയില്‍ ചീഫ് കോ-ഓഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപന രംഗത്തെ നൂതന പരീക്ഷണങ്ങള്‍ക്ക് എന്‍ സി ഇ ആര്‍ ടി (ചഇഋഞഠ) നല്കുന്ന ദേശീയ അവാര്‍ഡ് നേടി. ത്രിതല പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്തു പ്രവര്‍ത്തിച്ചുവരുന്നു.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം, പാഠപുസ്തകരചന എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. ശാസ്ത്രസഹവാസക്യാമ്പ്, ജൈവ വൈവിദ്ധ്യക്യാമ്പ്, സയന്‍സ് ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി കൈപ്പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി ജ്യോതിശാസ്ത്രപ്രവര്‍ത്തന പുസ്തകം, ശാസ്ത്രകഥകള്‍, ശാസ്ത്ര നാടകങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്‌സ് സ്‌കൂള്‍ പ്ലസ് പരിപാടിയുടെ ഭാഗമായി പ്രകൃതിയും ജീവനും ഉത്ഭവവും വികാസവും, ഹൈഡ്രജനും പറയാനുണ്ട്, കുട്ടികളും ആവര്‍ത്തനപട്ടികയും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ : ശോഭനകുമാരി
മക്കള്‍ : ധന്യ, സുഹാസ്
വിലാസം : അശ്വതി, കുറുമണ്ടല്‍
പരവൂര്‍, കൊല്ലം
ഋാമശഹ : ൃുസുശഹഹമശ@ഴാമശഹ.രീാ