1961 മെയ് 7 ന് നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അമരവിളയിലെ പുന്നശ്ശേരിയില്‍ ജനിച്ചു.
വി ടി എം എന്‍ എസ് എസ് കോളേജ് ധനുവച്ചപുരം, കേരള യൂണിവേഴ്‌സിറ്റി, കാര്യവട്ടം എന്നിവിടങ്ങളില്‍ പഠനം. എം എ ഉള്‍പ്പെടെ പല പരീക്ഷകളിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. തിരുവിതാംകൂറിലെ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. എസ് ഗോവിന്ദമേനോന്‍ ഗോള്‍ഡ് മെഡലും കെ പി ഗോപാലമേനോന്‍ ഗോള്‍ഡ് പ്രൈസും കെ എല്‍ മോഡ്ഗില്‍ എന്‍ഡോവ്‌മെന്റ് പ്രൈസും ലഭിച്ചിട്ടുണ്ട്. 1988 മുതല്‍ കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകന്‍. തെക്കെ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക് രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ അംഗീകൃത റിസര്‍ച്ച് ഗൈഡ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് സി ഇ ആര്‍ ടിയുടെ സ്‌കൂള്‍ പാഠപുസ്തക രചനയില്‍ സജീവമായി പങ്കെടുക്കുന്നു.
ഭാര്യ : സിതാര
മക്കള്‍ : ദൃശ്യാ ഗോപന്‍, നിവേദ് ഗോപന്‍
വിലാസം: : വിഷന്‍, ടി സി 55/1261
എന്‍ എസ് എസ് കോളേജിന് സമീപം
ശങ്കര്‍നഗര്‍ റോഡ്, കൈമനം. പി ഒ
തിരുവനന്തപുരം-40