ഡോ. എന്‍ വി പി ഉണിത്തിരി

ഡോ. എന്‍ വി പി ഉണിത്തിരി
1945 ഡിസംബര്‍ 15 ന് കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം പഞ്ചായത്തില്‍ കുളപ്പുറത്ത് ജനിച്ചു. അച്ഛന്‍: ടി സി ഗോവിന്ദന്‍ നമ്പൂതിരി. അമ്മ: എന്‍ വി പാപ്പപ്പിള്ളയാതിരിയമ്മ. കോഴിക്കോട് സര്‍വ്വകലാശാലാ സംസ്‌കൃതവിഭാഗം തലവനായും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയില്‍ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റ്റഡീസ് (പ്രോ വൈസ് ചാന്‍സലര്‍) ആയും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രാചീനഭാരതീയദര്‍ശനത്തിനു പുത്തേഴന്‍ അവാര്‍ഡും വൃക്ഷായുര്‍വേദഗ്രന്ഥങ്ങള്‍ - ഒരു പഠനത്തിന് അബുദാബി ശക്തി അവാര്‍ഡും വൈദികത്തിന് കേരളസാഹിത്യഅക്കാദമിയുടെ കെ ആര്‍ നമ്പൂതിരി അവാര്‍ഡും രാമായണത്തിന് സാംസ്‌കാരിക വകുപ്പിന്റെ തിരുവനന്തപുരം പുസ്തകമേള പുരസ്‌കാരവും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗദ്യപുനരാഖ്യാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വേദപഠനത്തിനും സംസ്‌കൃതസാഹിത്യത്തിനും നല്കിയ സമഗ്രസംഭാവനകള്‍ക്ക് കടവല്ലൂര്‍ അന്യോന്യപരിഷത്തിന്റെ വാചസ്പതി പുരസ്‌കാരത്തിനും സാംസ്‌കാരികവകുപ്പിന്റെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഭാര്യ : യു കെ ആനന്ദവല്ലി മക്കള്‍ : ആനന്ദവര്‍ദ്ധനന്‍ പത്മജ മരുമക്കള്‍ : രാജേശ്വരി അജിത് പേരക്കിടാവ് : ആദിശങ്കരന്‍ വിലാസം : ആനന്ദമഠം, പോസ്റ്റ് തേഞ്ഞിപ്പലം, മലപ്പുറം ജില്ല - 673636. ഫോണ്‍ : 0494-2403058. Email : unithiri.nvp@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും