ഡോ. എന്‍ അജയന്‍

ഡോ. എന്‍ അജയന്‍
955 മേയ് 19 ന് പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ ജനിച്ചു. പിതാവ്: പരേതനായ പി കെ നാണുസാര്‍, മാതാവ്: എം കെ സരോജിനി ടീച്ചര്‍ (സരോജാ ഭവന്‍, മുറിഞ്ഞകല്‍ പി ഒ, കൂടല്‍, പത്തനംതിട്ട ജില്ല). 1977 ല്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍നിന്നും വെറ്ററിനറി ബിരുദം നേടി. തുടര്‍ന്ന് വിവിധ ജില്ലകളിലായി 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതം. 2011 മാര്‍ച്ചില്‍ മൃഗസംരക്ഷണവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കെ ജി ഒ എ ന്യൂസ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാലിയം ഇന്ത്യയുടെ മുഖപത്രമായ സഹയാത്ര മാസികയുടെ അസോസിയേറ്റ് എഡിറ്ററാണ്. ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്. ഫാം ജേര്‍ണലിസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ഭാരതി അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. വിവിധ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ മൃഗസംരക്ഷണ സംബന്ധമായ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. ഭാര്യ : ബീന എസ് മക്കള്‍ : ഡോ. അര്‍ജുന്‍ എ, അങ്കുര്‍ എ വിലാസം : ഗഏഞഅ ഇ 42, പേപ്പര്‍മില്‍ റോഡ് വിപഞ്ചിക തുറുവിക്കല്‍ പി ഒ തിരുവനന്തപുരം 695011 ഫോണ്‍ : 9447324846 E-mail : dr.ajayankoodal@gmail.com
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും