പയ്യന്നൂരിനു സമീപമുളള രാമന്തളി വില്ലേജില്‍ (കണ്ണൂര്‍ ജില്ല) 25-10-1939ല്‍ ജനിച്ചു. അച്ഛന്‍: സുബ്രഹ്മണ്യന്‍ നമ്പൂതിരി. അമ്മ: ദ്രൗപതി അന്തര്‍ജ്ജനം.
മലയാളഭാഷയിലും സാഹിത്യത്തിലും എം എ (ഫസ്റ്റ് ക്ലാസ്), പി എച്ച് ഡി ബിരുദം.
കേരള സാഹിത്യ അക്കാദമി (ഐ സി ചാക്കോ എന്‍ഡോമെന്റ്) അവാര്‍ഡ്-1998 (ഫോക്‌ലോര്‍ നിഘണ്ടു) പട്ടത്താനം അവാര്‍ഡ്-1998 (ഫോക്‌ലോര്‍ പഠനരംഗത്ത് കാല്‍നൂറ്റാണ്ടിലേറെക്കാലംചെയ്ത സേവനങ്ങളെ പരിഗണിച്ച്), കേരളഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്-ഗ്രന്ഥരചന-സമഗ്ര സംഭാവനയ്ക്ക്-1999, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് - 2008 (നാടന്‍ കലാ ഗവേഷണം), കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം-2009, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് (എസ് ഗുപ്തന്‍ നായര്‍ സ്മാരക) പുരസ്‌കാരം-2011, കടത്തനാട്ട് ഉദയവര്‍മ്മ രാജപുരസ്‌കാരം-2012, കളമെഴുത്ത് പഠനഗവേഷണ കേന്ദ്രം (കാട്ടകാമ്പാല്‍, തൃശ്ശൂര്‍) പുരസ്‌കാരം-2014, വിജ്ഞാനപീഠപുരസ്‌കാരം (ശ്രീ ശങ്കര ട്രസ്റ്റ് സാംസ്‌കാരിക പഠന കേന്ദ്രം. പെരുമ്പാവൂര്‍ 2014, കേരളസംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പുരസ്‌കാരം, തിരുവനന്തപുരം-2014, അബുദാബി ശക്തി അവാര്‍ഡ് - 2016, കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.
ഫോക്‌ലോര്‍ രംഗത്ത് അറുപതില്‍പരം ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്പൂതിരി ഭാഷാശബ്ദകോശം, ഫോക്‌ലോര്‍ നിഘണ്ടു, വടക്കന്‍പാട്ടുകഥകള്‍-ഒരു പഠനം, തെയ്യവും തിറയും, നാടോടിവിജ്ഞാനീയം, പൊട്ടനാട്ടം, പൂരക്കളി, കേരളത്തിലെ നാടന്‍സംഗീതം, ഫോക്‌ലോര്‍ ചിന്തകള്‍, നാടന്‍കലകള്‍ നാടന്‍പാട്ടുകള്‍, ഫോക്‌ലോറും ജനസംസ്‌കാരപഠനവും, ഗവേഷണപ്രവേശിക, നാടന്‍ ഭാഷാ നിഘണ്ടു, കോതാമൂരി, പുരാവൃത്തപഠനം, ഫോക്‌ലോറും നാമ പഠനവും, പഴഞ്ചൊല്‍ സാഹിത്യം, കടംകഥകള്‍ ഒരു പഠനം എന്നിവ അതില്‍ മുഖ്യമായവയാണ്.
ഭാര്യ : സുവര്‍ണ്ണനി
മക്കള്‍ : സുബ്രഹ്മണ്യന്‍, ഡോ.ലളിതാംബിക, മുരളീധരന്‍.
വിലാസം : പോസ്റ്റ് കാരന്താറ്റ് വഴി)
രാമന്തളി, പിന്‍: 670308
ഫോണ്‍ : 04985 223257