ഡോ. എം എസ് നായര്‍

ജനനം: 1948 മെയ് 12. കാസര്‍ഗോഡ് ജില്ലയിലെ കുട്ടമത്ത്. അച്ഛന്‍: കുട്ടമത്ത് കുന്നിയൂര്‍ പുതിയ വീട്ടില്‍ നാരായണക്കുറുപ്പ്. അമ്മ: മാമ്പറ്റ പത്മിനി അമ്മ. ബെര്‍ഹാംപൂര്‍ സര്‍വ്വകലാശാലയില്‍നിന്നും തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും ബിരുദം. തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയില്‍നിന്ന് തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് 'ബര്‍ട്രന്റ് റസ്സലിന്റെ സാമൂഹിക ദര്‍ശനം' എന്ന പ്രബന്ധത്തിന് പി എച്ച് ഡി. ഇന്ത്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസ്, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവയില്‍ സ്ഥിരാംഗം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിച്വല്‍ ആന്റ് ട്രഡീഷണല്‍ ആര്‍ട്‌സ് ഓഫ് ഇന്ത്യ (കലാനികേതനം) യുടെ സെക്രട്ടറി. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കൊടക്കാട് പ്രാദേശിക കേന്ദ്രം ഡയറക്ടര്‍. കുട്ടമത്ത് കുന്നിയൂര്‍ ഹെറിറ്റേജ് സെന്ററിന്റെ വൈസ് ചെയര്‍മാന്‍. തത്ത്വചിന്ത, സാമൂഹിക ചരിത്രം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവ്. ഇബ്‌നു സീന, വാഗ്ഭടാനന്ദനും സാമൂഹിക നവോത്ഥാനവും, മാടായിക്കാവ് ഒരു പഠനം, ഫോക്‌ലോര്‍ പ്രബന്ധങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീധരന്‍ മാമ്പറ്റ എന്ന പേരിലും എഴുതാറുണ്ട്. ഭാര്യ : കല്യാണിക്കുട്ടി വി എന്‍ മകന്‍ : സുനില്‍ എസ് വിലാസം : ശ്രീവത്സം കൊടക്കാട് കാസര്‍ഗോഡ് 671 310
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും