വളാഞ്ചേരി-കാട്ടിപ്പരുത്തി, കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി 1967 ല്‍ തിരൂരില്‍ ജനനം. തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് എം ഫില്‍. കേരള സര്‍വ്വകലാശാലയില്‍നിന്നും പി എച്ച് ഡി. 1994 ല്‍ പി എസ് എം ഒ കോളേജില്‍ ചരിത്രാദ്ധ്യാപകനായി. 1992 ല്‍ പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, 2000 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, 2001 ല്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജനപക്ഷ വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ 2005 ല്‍ മുസ്ലിംലീഗില്‍നിന്ന് പുറത്താക്കപ്പെട്ടു.
2006 ല്‍ കുറ്റിപ്പുറത്തുനിന്നും ഇടതുപക്ഷ പിന്തുണയോടെ ചരിത്രവിജയം നേടി കേരള നിയമസഭയില്‍ എത്തി. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. 2011 ലും 2016 ലും സി പി ഐ (എം) സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി തവനൂരില്‍നിന്നും വിജയിച്ച് നിയമസഭാംഗമായി.
ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷരാഷ്ട്രീയം ആദ്യകൃതിയാണ്. മലബാര്‍ കലാപം: ഒരു പുനര്‍വായന-യാണ് രണ്ടാമത്തെ ഗ്രന്ഥം. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
മികച്ച കേരളചരിത്രഗ്രന്ഥത്തിനുള്ള 2017 ലെ തനിമ അവാര്‍ഡ് മലബാര്‍ കലാപം: ഒരു പുനര്‍വായനയ്ക്ക് ലഭിച്ചു. സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി എം.ഇ.എസ്. മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ എന്‍ കെ മുഹമ്മദ് മെമ്മോറിയല്‍ അവാര്‍ഡ് 2016 ലും മികച്ച പ്രഭാഷകനുള്ള മുഖത്തല ചക്രപാണി മാസ്റ്റര്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം 2017 ലും ലഭിച്ചു. 2016 ല്‍ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് കാര്യവകുപ്പുകളുടെയും 2018 ല്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെയും ചുമതലക്കാരനായി പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗം.
ഭാര്യ : ഫാത്തിമക്കുട്ടി (പ്രിന്‍സിപ്പല്‍, വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂള്‍)
മക്കള്‍ : അസ്മാബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യാ ബീഗം
മരുമകന്‍ : അജീഷ് എലിക്കോട്ടില്‍
വിലാസം : ഗസല്‍, പി.ഒ. തൊഴുവാനൂര്‍, വളാഞ്ചേരി, മലപ്പുറം
ഫോണ്‍ : 9895073107