ഡോ. കെ എസ് രവികുമാര്‍

1957 നവംബര്‍ 30 ന് പന്തളത്തിനടുത്ത് പനങ്ങാട്ട് ജനിച്ചു. മലയാളസാഹിത്യത്തില്‍ പി എച്ച് ഡി ബിരുദം. ചെറുകഥ- വാക്കും വഴിയും, കഥയും ഭാവുകത്വപരിണാമവും, ആഖ്യാനത്തിന്റെ അടരുകള്‍, കഥയുടെ കഥ, ആധുനികതയുടെ അപാവരണങ്ങള്‍, കഥയുടെ വാര്‍ഷികവലയങ്ങള്‍ (സാഹിത്യനിരൂപണം), 100 വര്‍ഷം 100 കഥ (ആമുഖപഠനം), ജാതക കഥകള്‍, ഹിതോപദേശ കഥകള്‍ (പുനരാഖ്യാനം) എന്നിവയാണ് കൃതികള്‍. കടമ്മനിട്ടക്കവിത, ബഷീറിന്റെ നൂറ്റാണ്ട്, കെ സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍, നവോത്ഥാനകഥകള്‍, ആദ്യകാലകഥകള്‍ എന്നിവ എഡിറ്റുചെയ്തു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും മലയാളം ഉപദേശകസമിതിയിലും അംഗമായിരുന്നു. സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി തായാട്ട് അവാര്‍ഡ്, ഡോ. സി പി മേനോന്‍ സ്മാരക പുരസ്‌കാരം, ടി എം ചുമ്മാര്‍ സ്മാരക സുവര്‍ണ്ണ കൈരളി പുരസ്‌കാരം, ഫാദര്‍ ഏബ്രഹം വടക്കേല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2010 മുതല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായി പ്രവര്‍ത്തിക്കുന്നു. ഭാര്യ : ഗീത ആര്‍ പുതുശ്ശേരി മക്കള്‍ : അഭിജിത്ത്, അരവിന്ദ് വിലാസം : ഗീത് എഫ്-5, ഇലങ്കം ഗാര്‍ഡന്‍സ്, വെള്ളയമ്പലം, തിരുവനന്തപുരം - 10.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും