കൊല്ലം പെരിനാട് (ചിറ്റയം) സേവാ സദനത്തില്‍ കെ കുഞ്ഞുരാമന്‍ വൈദ്യരുടെ ദ്വിതീയ പുത്രനാണ്. കേരളത്തിലെ പ്രഥമ ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. പി കെ മോഹന്‍ലാല്‍ ജേഷ്ഠസഹോദരനാണ്.
ഡോ. കെ ജ്യോതിലാല്‍ തിരുവനന്തപുരം ഗവ. ആയുര്‍വ്വേദ കോളേജില്‍നിന്നും 1977 ല്‍ ബി എ എം ബിരുദം നേടി. 1995 ല്‍ സ്വസ്ഥവൃത്തം എന്ന വിഷയത്തില്‍ കേരളസര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം ങഉ (അ്യ) നേടി. തുടര്‍ന്ന് സ്വസ്ഥവൃത്തം ഡിപ്പാര്‍ട്ട്‌മെന്റിലെ റീഡറും പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായി. 75 ല്‍ പരം പി ജി തീസിസുകള്‍ ഗൈഡ് ചെയ്തിട്ടുണ്ട്. 2008 ഏപ്രില്‍ 30 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. തൃപ്പൂണിത്തുറ, കണ്ണൂര്‍ ഗവ. ആയുര്‍വ്വേദ കോളേജുകളിലും അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.
അഖില കേരള ഗവ. ആയുര്‍വ്വേദകോളേജ് ആദ്ധ്യാപക സംഘടന യുടെ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യപരിഷത്, സംഘവേദി, കേരള സാക്ഷരതായജ്ഞത്തിന്റെ തിരുവനന്തപുരം നഗരസഭാ കണ്‍വീനര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഡോ. ജ്യോതിലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളസര്‍വ്വകലാശാല യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഫാക്കല്‍റ്റി മെമ്പര്‍, അക്കാഡമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്വസ്ഥവൃത്തം എക്‌സാമിനറും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്വസ്ഥവൃത്തം വിഭാഗം ഫാക്കല്‍റ്റി മെമ്പറുമായിരുന്നു. കേരള യൂണിവേഴിസിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ റിസര്‍ച്ച് അഡൈ്വസറി അംഗവും പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. ഡോ. ജ്യോതിലാല്‍ രചിച്ച ഇമ്മ്യൂണൈസേഷന്‍ ആധുനികവും ആയുര്‍വേദവും എന്ന പുസ്തകത്തിന് കേരളശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവഗാഹ പഠനത്തിനുള്ള സയന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡ് 2011 ല്‍ ലഭിച്ചു. 2011 ല്‍ കേരള സര്‍ക്കാരിന്റെ ധന്വന്തരി അവാര്‍ഡിനും അര്‍ഹനായി. അസോസിയേഷന്‍ ഓഫ് സ്‌പെഷ്യലിസ്റ്റിസ് ഇന്‍ പ്രിവന്റീവ് മെഡിസിന്‍ ഇന്‍ ആയുര്‍വ്വേദയുടെ പേട്രേണ്‍ ആണ്. ആയുര്‍വ്വേദ സീനിയര്‍ ഫാക്കല്‍റ്റീസ് ആന്റ് റിസര്‍ച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. ആനുകാലിക പ്രസിദ്ധീകരണ ങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഡോ. ജ്യോതിലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹധര്‍മ്മിണി : ഡോ. ഡി ശ്രീകുമാരി ങടര (ചഴ) ജവ.ഉ
(ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പളായി വിരമിച്ചു.)
മക്കള്‍ : ഡോ. എസ് തുഷാരലാല്‍, ഡോ. ജെ കിഷോര്‍ലാല്‍.
മരുമകന്‍ : ബിമല്‍.
മരുമകള്‍ : ഡോ. ദിനു.