തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ വ്‌ളാത്താങ്കരയില്‍ ജനനം. പിതാവ്: ബാലന്‍ നാടാര്‍. മാതാവ്: തുളസി. സ്‌കൂള്‍ വിദ്യാഭ്യാസം വ്‌ളാത്താങ്കര സെന്റ് പീറ്റേഴ്‌സ് യു പി സ്‌കൂള്‍, വൃന്ദാവന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അഞ്ചുവര്‍ഷം കൂലിത്തൊഴിലാളിയായി ജീവിതം. അതിനുശേഷം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും 1-ാം ക്ലാസോടുകൂടി പ്രീഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ ഡോ. എസ് ശിവദാസന്‍, ഡോ. എ പസിലിത്തില്‍ എന്നിവരുമായുള്ള അടുപ്പം ജീവിതത്തില്‍ വഴിത്തിരിവായി. അവിടെ നിന്നും ഡോ. പസിലിത്തിന്റെ കീഴില്‍ 2011 ല്‍ ചരിത്രത്തില്‍ പി എച്ച് ഡി ബിരുദം. ഇക്കാലമത്രയും കുടുംബാംഗങ്ങളും അദ്ധ്യാപക സമൂഹവും നാട്ടുകാരും സുഹൃത്തുക്കളും നല്കിയ പിന്തുണയും ജീവിതാനുഭവവും ഏറ്റവും വലിയ ബലം. നെടുങ്കണ്ടം എം ഇ എസ് കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ് എന്നിവിടങ്ങളില്‍ താല്ക്കാലിക അദ്ധ്യാപകനായി 2011-12 കാലഘട്ടത്തില്‍ സേവനം. 2012 ല്‍ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സ്ഥിരജോലിയില്‍ പ്രവേശിച്ചു. 2016 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 2019 മുതല്‍ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ അദ്ധ്യാപകനായി ജോലി നോക്കുന്നു. 2009 ല്‍ പ്രസിദ്ധീകരിച്ച വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ 'ഒശേെീൃശമ' ഏര്‍പ്പെടുത്തിയ പ്രഥമ 'ഥീൗിഴ ഒശേെീൃശമി' അവാര്‍ഡ് 2011 ല്‍ ഈ പുസ്തകത്തിന് ലഭിച്ചു. 2019 ല്‍ കേരള സംസ്ഥാന രൂപീകരണം: അതിര്‍ത്തിതര്‍ക്കവും ഭാഷാ സമരവും എന്ന കൃതിക്ക് 'ദ്യുതി അക്ഷര പുരസ്‌കാരം' ലഭിച്ചു. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ ബിരുദ, ബിരുദാനന്തര സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50 ല്‍ അധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ : ലീന ജെ എല്‍,
മകള്‍ : സെലീനാ ജോയി
email : joybalan111 @ gmail.com,
Mob : 9961058321