ഡോ. ചന്തവിള മുരളി

ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്ന് ഒക്‌ടോബര്‍ 30 ന് തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തിനടുത്തുള്ള ചന്തവിളയില്‍ ജനിച്ചു. അച്ഛന്‍: ചന്തവിള ശ്രീധരന്‍പിള്ള. അമ്മ: ശാന്തകുമാരി. ചന്തവിള യു പി സ്‌കൂള്‍, തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്ററി സ്‌കൂള്‍, ചെമ്പഴന്തി എസ് എന്‍ കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍നിന്നും 1986 ല്‍ പൊളിറ്റിക്‌സിലും 1987 ല്‍ ഹിസ്റ്ററിയിലും 1988 ല്‍ സോഷ്യോളജിയിലും എം എ ബിരുദവും 1999 ല്‍ എല്‍ എല്‍ ബി ബിരുദവും. 2003 ല്‍ ഇ എം എസും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും 1959 വരെ (ഋങട മിറ വേല ഇീാാൗിശേെ ങീ്‌ലാലി േശി ഗലൃമഹമ ൗുീേ 1959) എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റും ലഭിച്ചു. ഇപ്പോള്‍ കല്ലമ്പലത്തിനടുത്തുള്ള കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിസ്റ്ററി അദ്ധ്യാപകന്‍. പ്രധാന കൃതികള്‍: സഖാവ് പി കൃഷ്ണപിള്ള ഒരു സമഗ്ര ജീവചരിത്രപഠനം എന്ന ഗ്രന്ഥത്തിന് 2009 ലെ വി ടി പുരസ്‌കാരവും 2009 ലെ അബുദാബി ശക്തി അവാര്‍ഡും ലഭിച്ചു. എ കെ ജി ഒരു സമഗ്ര ജീവചരിത്രം (3 വോള്യങ്ങള്‍) എന്ന കൃതിക്ക് 2016 ല്‍ അബുദാബി ശക്തി പുരസ്‌കാരം ലഭിക്കുകയുണ്ടായി. സി പി ഐ (എം) രൂപീകരണം ഒരു ചരിത്രം, എന്‍ സി ശേഖര്‍: കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ തീപ്പൊരി, അഴീക്കോടന്‍ രാഘവന്‍- ജീവിതവും രാഷ്ട്രീയവും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : സുധാകുമാരി മക്കള്‍ : അമൃത, ആര്യ വിലാസം : അമൃത, ചന്തവിള കാട്ടായിക്കോണം പി ഒ, തിരുവനന്തപുരം- 695 584 ഫോണ്‍ : 9895706568
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും