1947 ല്‍ ചങ്ങനാശേരിയില്‍ ജനനം
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ന്യൂറോസര്‍ജനായി സേവനം അനുഷ്ഠിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ്, കേരളസര്‍വകലാശാല വൈസ്ചാന്‍സലര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിംഗിന്റെ പ്രോജക്ട്‌ബോര്‍ഡ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു.
ഇപ്പോള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം ചെയര്‍മാന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ഓണ്‍ലൈന്‍ ജേര്‍ണല്‍ ലൂക്കയുടെ എഡിറ്റര്‍, അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനം (ജനസ്വാസ്ഥ്യ അഭിയാന്‍) കണ്‍വീനര്‍, സ്വതന്ത്ര വിജ്ഞാനജനാധിപത്യസഖ്യം പ്രസിഡണ്ട്, വിക്കി മീഡിയ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് സമിതി അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു.
നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും കര്‍ത്താവ്.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഔഷധമേഖല : ഇന്നലെ, ഇന്ന് (2013) എന്ന പുസ്തകത്തിന് വൈജ്ഞാനികഗ്രന്ഥത്തിനുള്ള 2015ലെ എം പി കുമാരന്‍ സാഹിത്യപുരസ്‌കാരം ലഭിച്ചു.
ഭാര്യ : ഡോ. എ മെഹറുന്നിസ
മക്കള്‍ : അമല്‍, അപര്‍ണ
മേല്‍വിലാസം : കുഴുവേലില്‍ വീട്,
ആര്‍പ്പൂക്കര കിഴക്ക്, കോട്ടയം - 686008
ഫോണ്‍ : 0481 -2598305, മൊബൈല്‍ : 9447060912
ഇമെയില്‍
: ekbalb@gmail.com