ദസ്തയേവ്‌സ്‌കി

ദസ്തയേവ്‌സ്‌കി
മോസ്‌കോയില്‍ ജനനം. പിതാവ്: മിഖായേല്‍ ദസ്തയേവ്‌സ്‌കി. മാതാവ്: മറിയ നെച്ചായേവ. പിതാവ് ഭിഷ്വഗരായിരുന്നതുകാരണം മോസ്‌കോയിലെ ആശുപത്രി അന്തരീക്ഷത്തിലായിരുന്നു ദസ്തയേവ്‌സ്‌കിയുടെ കുട്ടിക്കാലം. മുത്തശ്ശിയുടെ സ്വാധീനത്താല്‍ വീരസാഹസിക കഥകളും നാടോടിക്കഥകളും ചെറുപ്രായത്തില്‍ തന്നെ ഹൃദിസ്ഥമാക്കി. വീട്ടിലെ വാല്യക്കാരനും മുത്തശ്ശിയും കുട്ടിക്കാലത്തെ സ്വാധീന വ്യക്തിത്വങ്ങള്‍. ദസ്തയേവ്‌സ്‌കിക്ക് പതിനാറു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിതാവിന്റെ ഉഗ്രശാസനകളെയും കടുംപിടുത്തങ്ങളെയും മറികടക്കാന്‍ വായനയില്‍ ആണ്ടു. ഗോഗോളും ബല്‍സാക്കും ഏറെ സ്വാധീനിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ് പഠിച്ചു. പിതാവ് സ്വന്തം അടിയാളിനാല്‍ കൊല്ലപ്പെട്ടു. അച്ഛന്റെ മരണം ഗാഢമായി ഇച്ഛിച്ചിരുന്നതുമൂലം ഉളവായ കുറ്റബോധത്തിന്റെ പ്രതിഫലനമാണ് ദസ്തയേവ്‌സ്‌കിയെ അന്ത്യനാളുകള്‍ വരെ അലട്ടിയിരുന്ന അപസ്മാരമെന്ന് സിഗ്മണ്ട് ഫ്രോയിഡ് നിരീക്ഷിച്ചിട്ടുണ്ട്. ആദ്യ കൃതിയായ ജീീൃ എീഹസ 1846 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതേവര്‍ഷം തന്നെ പുറത്തുവന്ന ഠവല ഉീൗയഹല എന്ന കൃതിക്ക് മോസ്‌കോയിലെ സാഹിത്യവൃത്തങ്ങളില്‍ അംഗീകാരം ലഭിച്ചു. 1848 ല്‍ മിഖായേല്‍ പെട്രഷേവ്‌സ്‌കി നയിച്ച ബുദ്ധിജീവികളുടെയും വിപ്ലവകാരികളുടെയും സംഘത്തില്‍ ചേര്‍ന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ റഷ്യയിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് ദസ്തയേവ്‌സ്‌കിയെയും കൂട്ടുകാരെയും ദേശദ്രോഹകുറ്റത്തിന് അറസ്റ്റു ചെയ്തു. വധശിക്ഷ വിധിക്കപ്പെട്ട്, ഫയറിങ് സ്‌ക്വാഡിനു മുന്നില്‍ വെടിയുണ്ടകള്‍ കാത്തു നില്‍ക്കെ, രാജാവിന്റെ സന്ദേശവുമായി സന്ദേശവാഹകന്‍ എത്തി. വധശിക്ഷ ഒഴിവാക്കി, സൈബീരിയയിലേക്ക് നാടുകടത്താനായിരുന്നു രാജശാസന. തടവുകാലത്തെ അനുഭവങ്ങള്‍ ഠവല ഒീൗലെ ീള വേല ഉലമറ (1862) എന്ന നോവലില്‍ ആവിഷ്‌കരിച്ചു. 1854 ല്‍ മോചിതനായി. അഞ്ചുവര്‍ഷത്തേക്ക് നിര്‍ബന്ധിത സൈനിക സേവനത്തിനായി നിയോഗിക്കപ്പെട്ടു. 1859 ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എത്തി സാഹിത്യസപര്യ തുടര്‍ന്നു. ആ വര്‍ഷം രണ്ടു നോവലുകള്‍ എഴുതി. ഡിരഹല' െഉൃലമാ ഉം ഠവല ഢശഹഹമഴല ീള ടലേുമിരവശസീ്ീ യും. വ്യക്തിദുരന്തങ്ങളുടെ നാളുകള്‍ കൂടിയായിരുന്നു അത്. ദസ്തയേവ്‌സ്‌കി നടത്തി വന്ന മാഗസിനുകള്‍ അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. ഭാര്യയും സ്വസഹോദരനും മരണപ്പെട്ടു. ചൂതാട്ടത്തില്‍ അമഗ്നനായി വലിയ കടഭാരവും അപമാനവും നേരിട്ടു. 1861 ല്‍ ഔാശഹമലേറ മിറ ശിൗെഹലേറ 1862 ല്‍ ഠവല ഒീൗലെ ീള വേല ഉലമറ എന്നീ നോവലുകളും 1864 ല്‍ ചീലേ െഎൃീാ വേല ഡിറലൃഴൃീൗിറ, ഇൃശാല മിറ ജൗിശവൊലി േഎന്നീ നോവലുകളും പുറത്തുവന്നു. ദുരന്തകാലചിത്രങ്ങള്‍ ആ നോവലുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. കുറ്റവും ശിക്ഷയും പ്രശസ്തി നല്‍കിയെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. 1867 ല്‍ ഠവല ഏമായഹലൃ പ്രസിദ്ധീകരിക്കപ്പെട്ടു. കടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ടാം ഭാര്യക്കൊപ്പം 1867 ല്‍ യൂറോപ്പിലേക്ക്. 1869 ല്‍ ഠവല ശറശീ േപുറത്തുവന്നു, 1970 ല്‍ ഠവല ഋലേൃിമഹ ഔയെമിറ ഉം. സൈബീരിയന്‍ കാലത്തെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തെത്തന്നെ മാറ്റിമറിച്ചതായി കാണാം. അതിന്റെ പ്രതിഫലനമായിരുന്നു. 1871-72 ല്‍ പുറത്തുവന്ന ഠവല ജീലൈലൈറ. ഒരു യഥാര്‍ഥസംഭവത്തിന്റെ ചിത്രീകരണമായിരുന്നു ആ നോവല്‍. 1875 ല്‍ എഴുതിയ ഠവല അറീഹലരലി േശ്രദ്ധിക്കപ്പെട്ടില്ല. 1880 ല്‍ പുറത്തുവന്ന ഠവല ആൃീവേലൃ െഗമൃമാമ്വീ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാനകൃതി. ഇതിഹാസമാനമുള്ള ഈ നോവല്‍ ലോകസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളിലൊന്നായി കരുതുന്നു. നോവലുകള്‍ക്കു പുറമെ ദസ്തയേവ്‌സ്‌കിയുടെതായി നിരവധി ചെറുകഥാ സമാഹാരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളെ പറ്റി തികഞ്ഞ ധാരണകളുള്ളപ്പോള്‍ തന്നെ ജീവിതത്തെ അങ്ങേയറ്റം സ്‌നേഹിച്ച ഒരാളായിരുന്നു ദസ്തയേവ്‌സ്‌കി. ഇരുപതാം നൂറ്റാണ്ടില്‍ മനോവിശ്ലേഷണം അസ്തിത്വവാദം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച വികാസത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ദസ്തയേവ്‌സ്‌കിയുടെ ദാര്‍ശനികവും മനശ്ശാസ്ത്രപരവുമായ ഉള്‍ക്കാഴ്ച സഹായകരമായിട്ടുണ്ട്.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

4 ഇനങ്ങൾ

ഓരോ പേജിലും