1942 ജനുവരി 25-ന് ആലപ്പുഴ ജില്ലയിലെ പുതുകുളം ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: കോട്ടാല്‍ കെ പരമേശ്വരന്‍ നായര്‍. അമ്മ: മണ്ണൂരേത്തു പത്മാക്ഷിയമ്മ. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ സമ്പാദിച്ചു. കേരള മുനിസിപ്പല്‍ സര്‍വീസില്‍ പ്രവേശിച്ചു. കേരളത്തിലെ വിവിധ നഗരസഭകളില്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം നഗരസഭയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരിക്കെ 1997 ജനുവരിയില്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
ബാലസാഹിത്യം, ശാസ്ത്രസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് പുരസ്‌കാരം (1970), കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ് (1993), കേരള തിയോസഫിക്കല്‍ ഫെഡറേഷന്‍ പുരസ്‌കാരം (2003), ഭാരത്‌ജ്യോതി അവാര്‍ഡ് (2005) എന്നിവ ലഭിച്ചിട്ടുണ്ട്.
ബാലകവിത എന്ന കുട്ടികളുടെ മാസിക ഏഴു വര്‍ഷക്കാലം നടത്തി. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഇപ്പോള്‍ മുതുകുളം പാര്‍വതി അമ്മ ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍.
ചിന്താസുമങ്ങള്‍, വിയറ്റ്‌നാം നാടോടിക്കഥകള്‍, കടങ്കവിതകളും കുട്ടിക്കവിതകളും, കിലുക്കാംപെട്ടി, നഴ്‌സറി പാട്ടുകള്‍, പൂവാലിയും കൂട്ടുകാരും, ജനഗണമന മുതല്‍ താമരപ്പൂവു വരെ, ഇന്ത്യ എന്റെ രാജ്യം, തെറ്റേത്? ശരിയേത്?, കൂടുകള്‍ വീടുകള്‍, കുട്ടിക്കവിതകളും ചിരിക്കവിതകളും, ഭൂമിശാസ്ത്രവിശേഷങ്ങള്‍, പാദമുദ്രകള്‍, സ്വാതന്ത്ര്യസമരയോദ്ധാക്കള്‍, സാഹിത്യത്തിലെ അമരക്കാര്‍, ഇന്ത്യയും കേരളവും, പരിസ്ഥിതിയും പ്ലാസ്റ്റിക്കും, മലയാളഭാഷ മുതല്‍ കണിക്കൊന്നവരെ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
ഭാര്യ : സുമ
മക്കള്‍ : സന്തോഷ്‌കുമാര്‍ ചേപ്പാട്, സിതാരാ ഹരീഷ്
വിലാസം : ഏവൂരേത്തുവീട്, ചേപ്പാട് പി ഒ, ആലപ്പുഴ-690 507
ഫോണ്‍ : 0479-2473551