സി രാധാകൃഷ്ണന്‍

പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും. 1939 ഫെബ്രുവരി 15 ന് തിരൂരില്‍ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളത്തിലെയും ഇംഗ്ലീഷിലെയും നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖകനായും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡു കമ്മിറ്റി അംഗം, ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പത്തോളം സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചു. നാല് സിനിമകള്‍ സംവിധാനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മൂര്‍ത്തീദേവി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 2010 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, എല്ലാം മായ്ക്കുന്ന കടല്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി നാല്പതിലധികം കൃതികള്‍.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും