1945 ല്‍ കോഴിക്കോട് ജില്ലയിലെ പുതുപ്പണത്ത് ജനിച്ചു. പിതാവ് പരേതനായ കോയോട്ടി. മാതാവ് പരേതയായ കദീശ. ചെട്ട്യാത്ത് യു പി സ്‌കൂള്‍ പുതുപ്പണം, എം യു എം ഹൈസ്‌കൂള്‍ വടകര, എസ് ഡി കോളേജ് ആലപ്പുഴ, ഗവണ്‍മെന്റ് മടപ്പള്ളി കോളേജ് വടകര, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
കെ എസ് എഫ് കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, കെ എസ് എഫ് സംസ്ഥാന പ്രസിഡന്റ്, എസ് എഫ് ഐ അഖിലേന്ത്യാരൂപീകരണ സമിതി മെമ്പര്‍, പ്രഥമ സംസ്ഥാനസെക്രട്ടറി, കേന്ദ്രപ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1971 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അദ്ധ്യാപകനായതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് കേരളാ ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സില്‍ (എ കെ ജി സി ടി) സജീവമായി. 2000 മാര്‍ച്ച് 31 ന് സര്‍വ്വീസില്‍നിന്ന് വിരമിച്ചു. കേരള സംസ്ഥാന പിന്നോക്കവിഭാഗകമ്മീഷനില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2011 വരെ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്റിക്കേറ്റില്‍ അംഗമായിരുന്നു.
ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ പാലക്കാട് ജില്ലാ സെക്രട്ടറിയും കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും ആയിരുന്നു. പുരോഗമനകലാസാഹിത്യസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ്പ്രസിഡന്റ്, സംസ്ഥാനനിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരളാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ ഉപദേശക സമിതി അംഗമായിരുന്നു. പല ഇംഗ്ലീഷ് വെബ് സൈറ്റുകളിലും സ്ഥിരമായി എഴുതുന്നു. ഇര്‍ഫാന്‍ ഹബീബ്, സീതാറാം യെച്ചൂരി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്‌സില്‍ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി
മുറിവേറ്റവരുടെ യാത്രകള്‍ എന്ന നോവലും നദികളില്‍ ഒഴുകാത്തത് എന്ന കവിതാസമാഹാരവും ഇന്ത്യ എന്ന വിസ്മയം എന്ന ചരിത്രവിവര്‍ത്തനവും ഉള്‍പ്പെടെ മുപ്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം : തണല്‍, മേപ്പയ്യൂര്‍, കോഴിക്കോട് ജില്ല
മൊബൈല്‍ : 9447287569, 9446928321
e-mail : cpaboobacker@gmail.com