സി ഗോവിന്ദ കുറുപ്പ്

മഹാകവി വള്ളത്തോളിന്റെയും ചിറ്റഴി മാധവിയമ്മയുടെയും നാലാമത്തെ പുത്രനായി 1917-ല്‍ ജനിച്ചു. കാര്യമായ വിദ്യാഭ്യാസയോഗ്യതയൊന്നും ഇല്ലാതിരുന്നെങ്കിലും സ്വപ്രയത്‌നത്തിലൂടെ ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളില്‍ അസാമാന്യമായ പാണ്ഡിത്യം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നും വിദ്വാന്‍ പരീക്ഷ പാസായ ശേഷം കോഴിക്കോട് ഗണപതി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. അനേകം ഇംഗ്ലീഷ് കൃതികള്‍, ഹിന്ദി കൃതികള്‍ എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മാള്‍വ, ഗോര്‍ക്കിയുടെ മൂന്നുകഥകള്‍, അമ്മയും കാമുകനും, ഉയര്‍ത്തെഴുന്നേല്പ്, ഒരു കഴുതയുടെ തിരിച്ചുവരവ്, ക്രൂറ്റ്‌സര്‍ സോണറ്റ, ദാമ്പത്യപ്രേമം, നീല നോട്ടുപുസ്തകം, ഭാരതമണി, മായാത്ത ഓര്‍മ്മകള്‍, മൂന്നുപേര്‍, സര്‍പ്പഹൃദയം, റോമക്കാരി. നീലനോട്ടുപുസ്തകം എന്ന കൃതിയ്ക്ക് സോവിയറ്റ് നാടിന്റെ നെഹ്‌റു അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ഋഗ്വേദസംഹിതയുടെ നാലുവാള്യങ്ങള്‍ക്കും ടിപ്പണി ചെയ്തിരിക്കുന്നത് ഗോവിന്ദക്കുറുപ്പാണ്. വള്ളത്തോളിനോടൊപ്പം സിലോണ്‍, ബര്‍മ്മ, സിംഗപ്പൂര്‍ മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഇസ്‌കസിന്റെ നാഷണല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 59-ാം വയസ്സില്‍ 1976 മെയ് 25-ാം തീയതി അന്തരിച്ചു. സഹധര്‍മ്മിണി : ഒറ്റപ്പാലത്ത് കണ്ണഞ്ചാത്ത് വീട്ടിലെ പരേതയായ ജാനകിയമ്മ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും