സി വി ബാലകൃഷ്ണന്‍

ഗ്രാമീണവും നാഗരികവുമായ യാഥാര്‍ത്ഥ്യങ്ങളെ കണിശമായി അപഗ്രഥിക്കുന്ന രചനകളിലൂടെ എഴുപതുകളില്‍ സാഹിത്യരംഗത്തു ശ്രദ്ധേയനായി. നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും. കൃതികള്‍: ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, ആയുസ്സിന്റെ പുസ്തകം, കണ്ണാടിക്കടല്‍, കാമമോഹിതം, ഒഴിയാബാധകള്‍, ലൈബ്രേറിയന്‍ (നോവലുകള്‍), ഏതോ രാജാവിന്റെ പ്രജകള്‍, എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്? ജ്വാലാകലാപം, എള്ളിന്‍പാടങ്ങള്‍ പൂവിടുമ്പോള്‍ (ലഘു നോവലുകള്‍) ഭൂമിയെപറ്റി അധികം പറയേണ്ട, കുളിരും മറ്റു കഥകളും, സ്‌നേഹവിരുന്ന്, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, പ്രണയകാലം, ഭവഭയം (കഥകള്‍), പരല്‍മീന്‍ നീന്തുന്ന പാടം ഉള്‍പ്പെടെ അറുപതിലേറെ കൃതികള്‍. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡും (2000) വി ടി മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. സിനിമയുടെ ഇടങ്ങള്‍ 2002 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായി. പരല്‍മീന്‍ നീന്തുന്ന പാടത്തിന് (ആത്മകഥ) രണ്ടാമത്തെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം. ദൃശ്യമാധ്യമങ്ങളുമായി സജീവബന്ധം പുലര്‍ത്തുന്നു. ഏതാനും ഹ്രസ്വചിത്രങ്ങള്‍ക്കും ഫീച്ചര്‍ ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിട്ടുണ്ട്. ഭാര്യ : പത്മാവതി മക്കള്‍ : നയന, നന്ദന്‍ വിലാസം : ദിശ പിലിക്കോട് പി ഒ കാസര്‍ഗോഡ് ജില്ല പിന്‍: 671353
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും