ആലപ്പുഴയില്‍ മാരാരിക്കുളത്തിനു സമീപം വളവനാട് സ്വദേശി. മുന്‍സിഫ് മജിസ്‌ട്രേട്ടായി 1992 ല്‍ ജോലിയില്‍ പ്രവേശിച്ച് ജില്ലാ ജഡ്ജിയായി, കേരള നിയമസഭ സെക്രട്ടറിയായി 2019 ല്‍ പെന്‍ഷനായി. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ജുഡീഷ്യല്‍ അംഗമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്നു. പിതാവ് എം എന്‍ കുറുപ്പ് ദേശാഭിമാനി പത്രത്തിന്റെ സ്ഥാപക പത്രാധിപരും, പിന്നീട് ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും, സാഹിത്യകാരനും, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്നു. മാതാവ് കെ പൊന്നമ്മ ഗൃഹനാഥയായിരുന്നു. രണ്ടുപേരും മരണപ്പെട്ടു. ഭാര്യ സീത ആലപ്പുഴ കല്ലേലി കുടുംബാംഗം. ഗൃഹനാഥയാണ്. ഏക മകന്‍ യദുകൃഷ്ണന്‍ എറണാകുളത്ത് മുന്‍സിഫ് മജിസ്‌ട്രേട്ടാണ്. മരുമകള്‍ അമൃത അരവിന്ദ് അഭിഭാഷകയും.
വിലാസം : കല്ലേലി പുത്തന്‍ വീട്,
മന്നത്ത് വാര്‍ഡ്,
അവലൂക്കുന്ന്. പി.ഒ,
ആലപ്പുഴ - 688006.
ഫോണ്‍ : 9447380972, 7012697739.