അശോകന്‍ ചരുവില്‍

1957 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. അച്ഛന്‍: സി എ രാജന്‍ മാസ്റ്റര്‍, അമ്മ: വി എ ചന്ദ്രമോഹന. കാട്ടൂര്‍ ഹൈസ്‌കൂള്‍, കാറളം ഹൈസ്‌കൂള്‍, നാട്ടിക എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. കുറച്ചുകാലം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് പഞ്ചായത്ത് വകുപ്പിലും രജിസ്‌ട്രേഷന്‍ വകുപ്പിലും ഉദ്യോഗം. ഇപ്പോള്‍ കേരള പി എസ് സി അംഗം. സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങള്‍, ഒരു രാത്രിക്ക് ഒരു പകല്‍, മരിച്ചവരുടെ കടല്‍, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം, കാട്ടൂര്‍ക്കടവിലെ ക്രൂരകൃത്യം, ആമസോണ്‍, അശോകന്‍ ചരുവിലിന്റെ കഥകള്‍, തെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരം) ക്ലര്‍ക്കുമാരുടെ ജീവിതം, ജലജീവിതം, കടല്‍ക്കരയിലെ വീട് (നോവലെറ്റ്) കങ്കാരുനൃത്തം, കറപ്പന്‍ (നോവല്‍) കഥകളിലെ വീട്, ചിമ്മിനി വെളിച്ചത്തില്‍ പ്രകാശിക്കുന്ന ലോകം, ദൈവം കഥ വായിക്കുന്നുണ്ട്, കഥയുടെ മറുകര, കഥയറിയാതെ, എഴുത്തിന്റെ വെയിലും നിലാവും (ഉപന്യാസം). ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ : രഞ്ജിനി. മക്കള്‍ : രാജ, ഹരികൃഷ്ണന്‍.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും