അശോക് ശശി

മലയാള നാടകവേദിയിലെ ആദ്യ ഇരട്ട എഴുത്തുകാരും സംവിധായകരും. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയിലും ശ്രദ്ധേയര്‍. വലിയ കട്ടയ്ക്കാലില്‍ അനിത്തില്‍ കൃഷ്ണനാശാരിയുടെയും കൃഷ്ണമ്മയുടെയും മകനാണ് കെ കെ അശോക് കുമാര്‍. വെഞ്ഞാറമൂട് വയ്യേറ്റ് സിതാരയില്‍ വി കുട്ടന്‍പണിക്കരുടെയും ചന്ദ്രമതിയുടെയും മകനാണ് കെ ശശികുമാര്‍. അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്‍ നയിച്ച തിരുവനന്തപുരം സൗപര്‍ണികയ്ക്കു വേണ്ടി ആദ്യരചന- നാടകം തേവാരം. 1993-94 ല്‍ മികച്ച നാടകരചന, മികച്ച നാടകം ഉള്‍പ്പെടെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ തേവാരം കരസ്ഥമാക്കി. ദേവദൂത്, വര്‍ണ്ണ വര്‍ണ്ണ കോലങ്ങള്‍, ദേവസവിധം തുടങ്ങിയ നാടകങ്ങള്‍ അവതരണത്തിനും നാടകരചനയ്ക്കുമുള്ള നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. അഗ്നിസാക്ഷി, രാവണപ്രഭു, ഒറ്റക്കോലം, ആരണ്യകം, പന്തയക്കുതിര, നിര്‍ഭയ തുടങ്ങിയ നാടകങ്ങള്‍ക്ക് സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി എഅട പുരസ്‌കാരങ്ങള്‍ രചനയ്ക്കും സംവിധാനത്തിനും ലഭിച്ചു. ഇന്ത്യയിലെതന്നെ കുട്ടികളുടെ ആദ്യ നാടകവേദിയായ രംഗപ്രഭാതിനുവേണ്ടി ഇരുപതോളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ഇതില്‍ പല നാടകങ്ങളും ദേശീയ അന്തര്‍ദ്ദേശീയ നാടകോത്സവങ്ങളില്‍ അരങ്ങേറി. ടാഗോര്‍ കഥകളെ ആസ്പദമാക്കി രചിച്ച നാടകങ്ങളായ കാബൂളിവാലയും മകളും, ചണ്ഡാലിക, രത്തന്റെ ലോകം തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടിയും ശലഭവും, ഷഡ്ക്കാല ഗോവിന്ദമാരാര്‍, അന്ധന്‍ നായ, സ്വാമി വിവേകാനന്ദന്‍, തിരുമ്പിവന്താന്‍ തമ്പി, അവതരണം ഭ്രാന്താലയം, ടൈഗര്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. കാബൂളിവാലയും മകളും, രത്തന്റെ ലോകം തുടങ്ങിയ നാടകങ്ങള്‍ ദേശീയ നാടകോത്സവങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇവര്‍ എഴുതി സംവിധാനം ചെയ്ത അന്ധന്‍ നായ എന്ന നാടകം ഡെല്‍ഹി അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. നിരവധി വേദികളില്‍ അവതരിപ്പിച്ച ഈ നാടകം കുട്ടികളുടെയും മുതിര്‍ന്നവരുടെയും സദസ്സിന് ഒരുപോലെ ഹൃദ്യമായി. സിനിമാരംഗത്തും ഈ ജോഡികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അത്ഭുതദ്വീപ്, വീരാളിപ്പട്ട്, നോവല്‍, പ്ലേയേഴ്‌സ് എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. നിരവധി ടെലിഫിലിമുകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. വിലാസം : കെ ശശികുമാര്‍, സിതാര, വയ്യേറ്റ്, വെഞ്ഞാറമൂട്, തിരുവനന്തപുരം 695607, ഫോണ്‍ : 9447102871 കെ കെ അശോക് കുമാര്‍, അനിത്, വലിയകട്ടയ്ക്കാല്‍, വെഞ്ഞാറമൂട്, തിരുവനന്തപുരം 695607 ഫോണ്‍: 8281859468 ഋാമശഹ : ൃമിഴമുൃമയവമവേ@ഴാമശഹ.രീാ
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും