ആര്‍നോള്‍ഡ് ബെന്നറ്റ്

ആര്‍നോള്‍ഡ് ബെന്നറ്റ്
ആര്‍നോള്‍ഡ് ബെന്നറ്റ് (1867-1931) :ഇംഗ്ലണ്ടിലെ സ്രാട്രാഫോര്‍ഡ് ഷെയറില്‍ ജനിച്ച ബെന്നറ്റ് എ മേന്‍ ഫ്രം ദ നോര്‍ത്, ദ ഗ്രാന്റ് ബാബിലോണ്‍ ഹോട്ടല്‍ എന്നീ നോവലുകളിലൂടെ ലോകപ്രസിദ്ധനായി. 1902 ലാണ് തന്റെ വിഖ്യാത കൃതിയായ അന്ന ഓഫ് ദ ഫൈവ് ടൗണ്‍സ് രചിക്കുന്നത്. 1903 ല്‍ പാരീസിലേക്കുപോയ ആര്‍നോള്‍ഡ് ബെന്നറ്റ് തുര്‍ഗനേവുമായി സൗഹൃദം സ്ഥാപിച്ചു. ദ ഓള്‍ഡ് വൈവ്‌സ് ടെയ്ല്‍ എന്ന നോവല്‍ ഫ്രാന്‍സില്‍ വെച്ച് രചിക്കപ്പെട്ടതാണ്. ഫ്രഞ്ച് എഴുത്തുകാരായ ഫ്‌ളോബര്‍ട്ട് മോപ്പസാങ്, ബല്‍സാക്ക് എന്നിവരെല്ലാം ബെന്നറ്റിന്റെ പ്രതിഭയെ ഏറെ സ്വാധീനിച്ചിരുന്നു. നോവലുകള്‍ കൂടാതെ നാടകങ്ങളും ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രശസ്ത നോവലിസ്റ്റായ ബല്‍സാക്കിന്റെ Eugenie Grandet എന്ന നോവലിന്റെ പ്രചോദനം അന്ന ഓഫ് ദ ഫൈവ് ടൗണ്‍സിന്റെ പിറകിലുണ്ടെന്ന് നോവലിസ്റ്റ് സമ്മതിക്കുന്നു. രക്ഷാകര്‍ത്താക്കളുടെ ആധിപത്യത്തിനെതിരായ പ്രബോധനം എന്ന് നോവലിസ്റ്റ് ഈ കൃതിയെ വിശേഷിപ്പിക്കുന്നു. കെ പി സുമതി :1941 ല്‍ കോഴിക്കോട് ജനനം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അദ്ധ്യാപികയായിരുന്നു. ഗവ. ടി ടി എ ഫോര്‍ മെനില്‍ പ്രധാന അദ്ധ്യാപികയായിരിക്കെ വിരമിച്ചു. പതിനൊന്നോളം കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. ഭര്‍ത്താവ് : എ വിജയന്‍, മക്കള്‍ : സ്വപ്ന, സ്മിത. വിലാസം : 'കവിത', എ ആര്‍ ക്യാമ്പ് റോഡ് മേരിക്കുന്ന് പി ഒ കോഴിക്കോട് - 673012, ഫോണ്‍ - 0495 2370772
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും