അനിത ദാസ്

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് എന്ന ഗ്രാമത്തിലാണ് ജനനം. ഇരുമ്പിനിക്കല്‍ പാറയില്‍ വീട്ടില്‍ ശ്രീ. മോഹന്‍ദാസിന്റെയും ശ്രീമതി പൊന്നമ്മ ദാസിന്റെയും മകള്‍. ഏക സഹോദരി അജിതാ ദാസ്. പ്രാഥമിക വിദ്യാഭ്യാസം പുല്ലുകുത്തി എം റ്റി എല്‍ പി സ്‌കൂളിലും പിന്നീട് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്‌കൂളിലും പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ചെങ്ങരൂര്‍ സെന്റ്. തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലും ആയിരുന്നു. കോളേജു വിദ്യാഭ്യാസകാലം മുതല്‍ക്കുതന്നെ കവിതകള്‍ എഴുതി തുടങ്ങിയിരുന്നു. നിരവധി ചെറുകഥകളും, കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫിലിം എഡിറ്ററായി സ്വന്തം സ്റ്റുഡിയോയില്‍ പ്രവര്‍ത്തിക്കുന്നു.
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും