അനില്‍കുമാര്‍ കെ എസ് രശ്മി ജി

അനില്‍കുമാര്‍ കെ എസ് : കോട്ടയം കറുകച്ചാലില്‍ കെ ആര്‍ സുകുമാരന്റെയും പൊന്നമ്മയുടെയും മകന്‍. മൂവാറ്റുപുഴ ശ്രീനാരായണ കോളേജില്‍നിന്നും എജ്യൂക്കേഷനില്‍ ബിരുദം. ചങ്ങനാശ്ശേരി എന്‍ എസ് എസില്‍നിന്നും മലയാളത്തില്‍ എം എ, കാര്യവട്ടം കാമ്പസില്‍നിന്നും എം ഫില്‍ ബിരുദങ്ങള്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഗവേഷണത്തോടൊപ്പം വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നിരൂപണങ്ങളും എഴുതുന്നു. രശ്മി ജിയോടൊപ്പം കേരളഭൂഷണം വാരാന്തത്തില്‍ ചലച്ചിത്രനിരൂപണവും ജനയുഗം വാരാന്തത്തില്‍ 'തിരവെളിച്ചം - കാലം ജീവിതം സമൂഹം' എന്ന ചലച്ചിത്ര പംക്തിയും കവിമൊഴി മാസികയില്‍ 'സെല്ലുലോയ്ഡിലെ അവിസ്മരണീയ ചിത്രങ്ങള്‍' എന്ന ചലച്ചിത്ര പംക്തിയും ഒരുമ മാസികയില്‍ 'വെള്ളിത്തിര - കാഴ്ചയുടെ കാണാപ്പുറങ്ങള്‍', പ്രസാധകന്‍ മാസികയില്‍ - വെള്ളിത്തിരയുടെ രാഷ്ട്രീയം' എന്നീ പംക്തികളും എഴുതുന്നു. 2014 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ് ലഭിച്ചു. ജനകീയ സിനിമ, കഥയുടെ കാലാന്തരങ്ങള്‍, വിമതലൈംഗികത: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, ട്രാന്‍സ്ജന്റര്‍: ചരിത്രം സംസ്‌കാരം പ്രതിനിധാനം, തിരക്കാഴ്ചകളുടെ സൗന്ദര്യദര്‍ശനങ്ങള്‍ - ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്രം ജീവിതം രാഷ്ട്രീയം (എഡി.), ലെസ്‌ബോസ് മലയാളത്തിലെ ലെസ്ബിയന്‍ കഥകള്‍ (എഡി.) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിലാസം : കൊട്ടാരത്തില്‍, ഉമ്പിടി പി ഒ തോട്ടയ്ക്കാട് 686539, കോട്ടയം ഫോണ്‍ : 9605421086. രശ്മി ജി : തിരുവനന്തപുരം നേമത്ത് വിജയകുമാരന്‍ നായരുടെയും ഗിരിജ കുമാരിയുടെയും മകള്‍. കരമന എന്‍ എസ് എസ് വിമെന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം. കാര്യവട്ടം മലയാള വിഭാഗത്തില്‍നിന്നു എം എ, എം ഫില്‍ ബിരുദങ്ങള്‍. കേരള സര്‍വ്വകലാശാലയിലെ ഗവേഷണത്തോടൊപ്പം വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നിരൂപണങ്ങളും എഴുതുന്നു. അനില്‍കുമാര്‍ കെ എസിനോടൊപ്പം കേരളഭൂഷണം വാരാന്തത്തില്‍ ചലച്ചിത്രനിരൂപണവും ജനയുഗം വാരാന്തത്തില്‍ 'തിരവെളിച്ചം- കാലം ജീവിതം സമൂഹം' എന്ന ചലച്ചിത്ര പംക്തിയും കവിമൊഴി മാസികയില്‍ 'സെല്ലുലോയ്ഡിലെ അവിസ്മരണീയ ചിത്രങ്ങള്‍' എന്ന ചലച്ചിത്ര പംക്തിയും ഒരുമ മാസികയില്‍ 'വെള്ളിത്തിര - കാഴ്ചയുടെ കാണാപ്പുറങ്ങള്‍', പ്രസാധകന്‍ മാസികയില്‍ - വെള്ളിത്തിരയുടെ രാഷ്ട്രീയം' എന്നീ പംക്തികളും എഴുതുന്നു. 2014 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ് ലഭിച്ചു. ജനകീയ സിനിമ, കഥയുടെ കാലാന്തരങ്ങള്‍, വിമതലൈംഗികത: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, ട്രാന്‍സ്ജന്റര്‍: ചരിത്രം സംസ്‌കാരം പ്രതിനിധാനം, തിരക്കാഴ്ചകളുടെ സൗന്ദര്യദര്‍ശനങ്ങള്‍ - ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്രം ജീവിതം രാഷ്ട്രീയം (എഡി.), ലെസ്‌ബോസ് മലയാളത്തിലെ ലെസ്ബിയന്‍ കഥകള്‍ (എഡി.) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിലാസം : വിജയഗിരി, കൊടുവാറ, ഇടയ്‌ക്കോട്, നേമം പി ഒ തിരുവനന്തപുരം 695020 ഫോണ്‍ : 9645600692
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും