എറണാകുളം ജില്ലയില്‍ പറവൂരില്‍ 1926 ല്‍ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും തൊഴിലാളിപ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു.
കാലടിയില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍, ബീഡി തൊഴിലാളി യൂണിയന്‍, സിനിമ വര്‍ക്കേഴ്‌സ് യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍, ടിമ്പര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, മേക്കാലടി ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഈറ്റ - പനമ്പു നെയ്ത്ത് തൊഴിലാളി സംഘടനകള്‍ പരേതനായ എം കെ അനന്തന്‍ പിള്ളയോടൊപ്പം സംഘടിപ്പിച്ചു നേതൃത്വം നല്കി. 1978 മുതല്‍ ചിന്ത പബ്ലിഷേഴ്‌സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 1992 മുതല്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം ലൈബ്രറിയുടെ ചുമതലയും വഹിച്ചു. 1957 മുതല്‍ എഴുതിത്തുടങ്ങി. 2014 ജനുവരി 18 ന് അന്തരിച്ചു.
കൃതികള്‍: 1957 ഏപ്രില്‍ 5ന്റെ പൊരുള്‍, മറയിടാതെ നിറമിടാതെ, മതവും സദാചാരബോധവും, കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പിറവി, രേഖയില്ലാത്ത ചരിത്രം, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും, പി കൃഷ്ണപിള്ള, എ കെ ജി, കെ ദാമോദരന്‍ (മഹദ്ച്ചരിതമാല 27) സഖാക്കളെ മുന്നോട്ട് (രണ്ടുഭാഗങ്ങള്‍), വേഗം പോരാ, രണഭൂമിയില്‍നിന്ന്, സഖാവ്, സഖാവിന്റെ കത്തുകള്‍, അടിമത്തത്തിനെതിരെ, പ്രൊഫ. എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്വാതന്ത്ര്യസമരഗീതങ്ങള്‍, നവയുഗ പിറവി (എഡിറ്റു ചെയ്തത്).
ഭാര്യ : ഫിലോമിന
മകന്‍ : ഷഫിന്‍
മരുമകള്‍ : ശരണ്യ