അനാര്‍ക്കലി

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വദേശി. പിതാവ്: മുഹമ്മദ് സാലി. മാതാവ്: പി.എം ഹലീമ. കേരള സര്‍വ്വകലാശാലയില്‍നിന്നും ജന്തുശാസ്ത്രത്തില്‍ എം ഫില്‍ ബിരുദം. നിലവില്‍ ഗവേഷക വിദ്യാര്‍ത്ഥി. കേരളസാഹിത്യ അക്കാദമി അഖിലകേരള കഥാമത്സരം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനതല കഥാമത്സരം, കലാകൗമുദി കെ സുകുമാരന്‍ സ്മാരക സംസ്ഥാനതല കഥാമത്സരം, ദേശാഭിമാനി വാരിക കഥാമത്സരം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനതല കഥാമത്സരം, കേരളോത്സവം കഥാമത്സരം തുടങ്ങിയവയില്‍ സമ്മാനം ലഭിച്ചു. പുരസ്‌കാരങ്ങള്‍: പ്രഥമ കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരം, തുഷാരം വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം, സാഹിത്യപ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘം വടക്കന്‍ പറവൂരിന്റെ സാഹിത്യശ്രീ വിദ്യാര്‍ത്ഥി പുരസ്‌കാരം, പ്രീമിയര്‍ അസോസിയേഷന്‍ സ്‌പെഷ്യല്‍ ജൂറി സാഹിത്യപുരസ്‌കാരം, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഗവര്‍ണറില്‍നിന്നും സേവന തല്പരതയ്ക്കുള്ള രാജ്യപുരസ്‌കാര്‍ അവാര്‍ഡ്. കൃതികള്‍: സ്വപ്നമഥനം (കഥാസമാഹാരം)
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും