അമൽ

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രേഖാചിത്രകാരന്‍. തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് സ്വദേശി. മാവേലിക്കര രാജാരവി വര്‍മ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും പെയിന്റിങ്ങില്‍ ബിരുദവും, കൊല്‍ക്കത്ത വിശ്വഭാരതിശാന്തിനികേതനില്‍ നിന്നും കലാ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. വ്യസനസമുച്ചയം നോവലിന് കേന്ദ്രസാഹിത്യഅക്കാദമി യുവ പുരസ്‌കാര്‍, ബഷീര്‍ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കല്‍ഹണന്‍ കെ. സരസ്വതിയമ്മ പുരസ്‌കാരം സിദ്ധാര്‍ത്ഥ നോവല്‍ പുരസ്‌കാരം എന്നിവയും, ചെറുകഥക്ക് അങ്കണംഇപി സുഷമ എന്‍ഡോവ്‌മെന്റ്, തകഴി കഥാപുരസ്‌കാരം, മുണ്ടൂര്‍ കഥാപുരസ്‌കാരം, രാജലക്ഷ്മി കഥാപുരസ്‌കാരം, നന്മ സി വി ശ്രീരാമന്‍ പുരസ്‌കാരം, എ മഹ്മൂദ് കഥാ പുരസ്‌കാരം, കൊല്‍ക്കത്ത മലയാളിസമാജം തുഞ്ചന്‍ പറമ്പ് എന്‍ഡോവ്‌മെന്റ്, മുട്ടത്തു വര്‍ക്കി കഥാപുരസ്‌കാരം, പൂര്‍ണഉറൂബ് കഥാപുരസ്‌കാരം, പ്രഥമ എസ് ബി ടി കലാലയ കഥാപുരസ്‌കാരം, എം സുകുമാരന്‍ കഥാപുരസ്‌കാരം, ഹരിശ്രീ കഥാപുരസ്‌കാരം, തുടങ്ങി നിരവധി അംഗീകാരങ്ങള്‍. സമകാലിക മലയാളം മാസിക നടത്തിയ എം പി നാരായണ പിള്ള കഥാമത്സരത്തില്‍ കടല്‍ കരയെടുക്കുന്ന രാത്രി മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള യൂന്ന്യേം അമിക്കാല്‍ ദി മാഹി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൃതികള്‍: കല്‍ഹണന്‍, വ്യസനസമുച്ചയം, ബംഗാളി കലാപം, പാതകം വാഴക്കൊലപാതകം, അന്വേഷിപ്പിന്‍ കണ്ടെത്തും (നോവല്‍), നരകത്തിന്റെ ടാറ്റൂ, പരസ്യക്കാരന്‍ തെരുവ് (കഥാസമാഹാരം), കള്ളന്‍ പവിത്രന്‍ (ഗ്രാഫിക് നോവല്‍), ദ്വയാര്‍ത്ഥം (ഗ്രാഫിക് കഥ), മുള്ള് (കാര്‍ട്ടൂണ്‍ സമാഹാരം), വിമാനം (ബാലസാഹിത്യം). 2011 മുതല്‍ 2017 വരെ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ്, മാവേലിക്കര രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ ആര്‍ട്ട് ഹിസ്റ്ററി ലെക്ചറര്‍ ആയി ജോലി നോക്കിയിരുന്നു. ഇപ്പോള്‍ ജാപ്പനീസ് ഭാഷാപഠനവും പാര്‍ട്ട്‌ടൈം ജോലികളും ജീവിതവുമൊക്കെയായി ജപ്പാനിലെ ടോക്യോയില്‍ താമസിക്കുന്നു. e-mail : amalartist@gmail.com face book : amal pirappancode
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

1 ഇനം

ഓരോ പേജിലും