1965 ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയില്‍ ജനനം. പുല്ലുവിള ഗവ. മുഹമ്മദന്‍ എല്‍ പി എസ്, കാഞ്ഞിരംകുളം പി കെ എസ് ഹൈസ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, ഗവ. ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു.
മതേതരഹാസത്തിന് 2018 ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്‌കാരവും അബുദാബി ശക്തി അവാര്‍ഡും ബാക്കിപത്രത്തിന് 2019 ലെ സൃഷ്ടി പാലക്കാട് കലാക്ഷേത്ര പുരസ്‌കാരങ്ങളും 2021 ലെ എം എസ് സുരേന്ദ്രന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും (തൃശൂര്‍), രാവെളിച്ചത്തിന് 2022 ലെ ചെമ്മനം സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചു.
കൃതികള്‍: നൊമ്പരച്ചിരി, ചൂണ്ടുപലക, കയ്പുനേര്‍, മതേതരഹാസം, ബാക്കിപത്രം, രാവെളിച്ചം.
പത്‌നി : ജമീല
മകന്‍ : ഫാസില്‍
മകള്‍ : സംഗീത
വിലാസം : IARA 84, കുളംവിളാകം
ഐരാണിമുട്ടം
മണക്കാട് പി ഒ
തിരുവനന്തപുരം 9
മൊബൈല്‍ : 9349939333
email : ahmedkhani1965@gmail.com