അഡ്വ. എം ജി മീനാംബിക

അഡ്വ. എം ജി മീനാംബിക
പി ഗംഗാധരന്‍പിള്ളയുടെയും ഭാരതിഅമ്മയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ മിതൃമലയില്‍ ജനനം. മിതൃമല ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെമ്പഴന്തി എസ് എന്‍ കോളേജ്, നിലമേല്‍ എന്‍ എസ് എസ് കോളേജ്, പന്തളം എന്‍ എസ് എസ് ട്രെയിനിങ് കോളേജ്, കേരള ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളില്‍നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1995 മുതല്‍ 2000 വരെ തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്. നിലവില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. സി പി ഐ (എം)ന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമായും ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.