തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ കരകുളത്ത് ഷാഹുല്‍ ഹമീദിന്റെയും ആയിഷ ബീവിയുടെയും മകളായി ജനനം. ചരിത്രത്തില്‍ ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍നിന്നും എല്‍ എല്‍ ബിയും നേടി.
കൃതികള്‍: സുറുമപ്പുല്ലുകള്‍, ഹറാത്ത്, ഉച്ചാടനം (നോവല്‍), അപൂര്‍വങ്ങളില്‍ അപൂര്‍വ്വം (കഥാസമാഹാരം) നിയമനിഴലുകള്‍ (നിയമ വിശകലനം).
പുരസ്‌കാരങ്ങള്‍: കമലാ സുരയ്യ പുരസ്‌കാരം, യു എ ഖാദര്‍ പുരസ്‌കാരം, ഒ വി വിജയന്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, തിക്കുറിശ്ശി പുരസ്‌കാരം, കേരള പന്തിരുകുലം പുരസ്‌കാരം, തുളുനാട് പുരസ്‌കാരം, സംസ്‌കാര കലാസാഹിത്യ വേദി പുരസ്‌കാരം.