യാത്രയെഴുത്തിന്റെ മാസ്മരികത പ്രകാശിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് മധു ഇറവങ്കര. ഭാരതത്തിന്റെ ദക്ഷിണദേശങ്ങളിലെ യാത്രാനുഭവങ്ങളാണ് ആഷാഢയാത്രകള്‍ എന്ന ഈ പുസ്തകം പകര്‍ന്നുതരുന്നത്. വിദൂരതകള്‍ തേടിയുള്ള യാത്രയില്‍ യാത്രികര്‍ പലപ്പോഴും വിസ്മരിക്കുന്നത് സ്വന്തം ചുറ്റുപാടുകളാണ്, സമീപസ്ഥലികളാണ്. വാവലിപ്പുഴയോരവും മടിക്കേരിച്ചിന്തുകളും ബുദ്ധസന്ധ്യയും ദേവനഹള്ളിയിലെ മുന്തിരിത്തോപ്പുകളും പ്രാര്‍ത്ഥനയോടെ തൊഴുതു നില്ക്കുന്ന മിനാരങ്ങളും നമ്മുടെ സമീപസ്ഥവും അതേസമയം വിദൂരവുമായ അനുഭവങ്ങളാണ്. വൈയക്തികമായ അനുഭവങ്ങളെ മനുഷ്യരാശിയുടെ മഹാസാഗരത്തില്‍ ലയിപ്പിക്കുമ്പോഴാണ് ഒരെഴുത്തുകാരന്‍ നമ്മെ വിസ്മയിപ്പിക്കുക. വിസ്മയങ്ങളുടെ ലോകത്തേക്കുള്ള കിളിവാതിലുകള്‍ തുറക്കുകയാണ് യാത്രകളുടെ ഈ പുസ്തകം.