അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്‌സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണ വിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടത്തെ സംസ്‌കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു. കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.''പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലംവരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതി. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ കൃതി.
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger)എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്‌സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണ വിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടത്തെ സംസ്‌കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു. കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.''പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലംവരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതി. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ കൃതി.